Latest

എല്ലാ വൈദികകർമ്മകൾക്കും അത്യാവശ്യം ആണെന്നു വേദസംഹിതകളിൽ വിധിച്ചു കാണുന്നു.


മൂക്കില്‍ കൂടി അകത്തു കടക്കുകയും പുറത്തുപോകുകയും ചെയ്യുന്ന വായുവിനേയാണ് "ശ്വാസം" എന്ന് പറയുന്നത്. ഇതിനെ‍ സംസ്കൃതത്തില് "സ്വരം" എന്ന് പറയുന്നു. ഒരു അഹോരാത്രത്തിൽ മനുഷ്യൻ സാമാന്യേന 21600 പ്രാവശ്യം ശ്വാസോച്ഛ്വാസം ചെയ്യുന്നു. ഈ ശ്വാസം ഹും എന്ന ധ്വനിയോടെ പുറത്തേക്കും സഃ എന്ന ധ്വനിയോടെ അകത്തേക്കും പ്രവേശിക്കുന്നു. അതിനാൽ ജീവൻ ‘ഹംസ്’ എന്ന പുണ്യമന്ത്രമാകുന്നു. ശ്വസന നിയന്ത്രണ രീതികളുടെ ഒരു പരിശീലനമാണ് പ്രാണായാമം.

ശരീരത്തില്‍ നിന്ന് പ്രാണന്‍ വേര്‍പ്പെട്ടാല്‍ പിന്നെ ഇന്ദ്രിയങ്ങള്‍ക്കു നിലനില്‍പില്ല. ശരീരത്തിലെ ചൈതന്യം അഥവാ ഊര്‍ജ്ജം പ്രസരിക്കുന്നത് പ്രാണവായുവില്‍ക്കൂടിയാണ്. പ്രാണന്റെ സഞ്ചാരം കൊണ്ടാണ് മനസ്സില്‍ ചിന്തകള്‍ ചലിച്ചു തുടങ്ങുന്നത്. പ്രാണന്റെ ചലനത്തെ നിയന്ത്രിച്ചാല്‍ മനസ്സിനെ നിയന്ത്രിച്ച് പ്രശാന്തമാക്കാം.

പ്രാണായാമം കൊണ്ട് ശരീരത്തെ ആരോഗ്യം ഉള്ളതാക്കുവാൻ സാധിക്കുന്നു. ശരിയായ ശാസ്ത്രീയ തത്വങ്ങൾ ആയ ആസനമുറകളോടെ ശരീരത്തിലെ ഓരോ ജീവകോശങ്ങളിലും പ്രാണവാതകം എത്തിച്ചുകൊടുക്കുക എന്നതതാണ് പ്രാണായാമത്തിന്റെ മുഖ്യ ഉദ്ദേശം. പ്രാണായാമം കൊണ്ട് ശരീരത്തിലെ നൂറു ശതമാനം ജീവകോശങ്ങൾക്കും പ്രാണവാതകം എത്തിക്കുവാൻ കഴിയും. ജീവകോശങ്ങൾക്കു മതിയായ പ്രാണവാതകം ലഭിക്കാതിരുന്നാൽ രോഗബാധിതരായി തീരും. നമ്മുടെ ശരീരത്തിലെ ഊഷ്മളത വേണ്ടവിധതം ക്രമീകരിച്ചു നിർത്തുന്നത് പ്രാണവായുവാണ്. ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതും, രോഗങ്ങളെ ശമിപ്പിക്കുന്നതും പ്രാണവാതകങ്ങൾ ആണ്.

പ്രാണങ്ങള്‍ തന്നെ പലവിധമുണ്ട്. ശ്വാസത്തിന് അഥവാ സ്വരത്തിന് സംബന്ധം ഇഡ, പിംഗല, സുഷുമ്ന നാഡികളുമായിട്ടാണ്. ഇവ പത്ത് വായുക്കുകളുമായി ബന്ധപ്പെടുന്നു. പത്തു വായുക്കൾ സര്‍വ്വ നാഡികളിലും സഞ്ചരിച്ച് ശരീരത്തിൽ കുടികൊള്ളുന്നു. ഓരോ വായുവും ശരീരത്തിന്റെ ഒരു പ്രത്യേക പ്രദേശത്തെ നിയന്ത്രിക്കുകയും പരസ്പരം യോജിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. ഇഡ ഇടത്ത് ഭാഗത്തും പിംഗല വലത്ത് ഭാഗത്തും സുഷുമ്ന മധ്യഭാഗത്തും സഞ്ചരിക്കുന്നു. താഴെ കൊടുത്തിട്ടുള്ളവയിൽ യോഗ പരിശീലകർക്ക് മനസിലാക്കാൻ പ്രധാന അഞ്ച് വായു അല്ലെങ്കിൽ പഞ്ച പ്രാണങ്ങൾ മാത്രമാണ് പ്രധാനം. മറ്റുള്ളവ അഞ്ച് ഉപപ്രാണങ്ങൾ ആണ്.
  1) പ്രാണന്‍, 
  2) അപാനന്‍, 
  3) സമാനന്‍,
  4) ഉദാനന്‍,
  5) വ്യാനന്‍,
  6) കൂര്‍മ്മം, 
  7) നാഗം, 
  8) കൃകരം / കൃകലം,
  9) ദേവദത്തം, 
 10) ധനയം./ധനഞ്ജയം

പ്രാണങ്ങളുടെ പ്രവര്‍ത്തന രീതികള്‍:
1) പ്രാണന്‍: ഈ പ്രാണന്റെ നിയന്ത്രണത്തിലാണ് ശ്വാസോച്ഛ്വാസം. ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നു. ഹൃദയവും രക്തചംക്രമണവും ഈ പ്രാണന്റെ പ്രവൃത്തിയാണ്. ഈ പ്രാണന്‍ ജീവൻ നിലനിർത്തുന്നു. ഇത് മുകളിലേക്ക് ചലിക്കുന്നു. തൊണ്ടയ്ക്കും വയറിനുമിടയില്‍ സ്ഥിതി ചെയ്യുന്നു. ഹൃദയം, ശ്വാസകോശങ്ങള്‍, വായ്, നാഭി, നാസിക എന്നീ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

2) അപാനൻ: ഗുദത്തിലാണ് അപാനവായു സ്ഥിതിചെയ്യുന്നത്, ഈ ഊർജ്ജം അടിവയറ്റിലെത്തുന്നു. അതിന്റെ ഒഴുക്ക് താഴേക്കും പുറത്തേക്കും. ചലിക്കുന്ന കൊണ്ട് അപാന-വായു “അകന്നുപോകുന്ന വായു” എന്നും പറയുന്നു. മൂത്രം, മലം മുതലായവയിൽ നിന്ന് എല്ലാ വസ്തുക്കളെയും പുറന്തള്ളുന്നത് അപന-വായു നിയന്ത്രിക്കുന്നു. ദഹനം, പുനരുൽപാദനം, ഉന്മൂലനം എന്നിവയുടെ അവയവങ്ങളെ പോഷിപ്പിക്കുന്നു.

3) സമാനന: സമാന-വായു “ബാലൻസിംഗ് എയർ” നാഭിയിലും ഉദരത്തിലും കേന്ദ്രീകരിച്ച് അടിവയറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് വശങ്ങളിലേക്ക് ചലിക്കുന്ന പ്രാണശക്തിയാണ്. എല്ലാ കര്‍മ്മേന്ദ്രിയങ്ങളിലേക്കും ചെന്ന് അവയെ സുഗമമായി പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുന്നു. അവയവങ്ങളെ ഏകോപിപ്പിച്ച് ശരീരഭാഗങ്ങള്‍, സന്ധികള്‍ എന്നിവയ്ക്ക് ഭംഗം വരാതെ സൂക്ഷിക്കുന്നു. ദഹനപ്രശ്നങ്ങൾ സമാന-വായുവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദഹനവയവങ്ങളുടെ പ്രവര്‍ത്തനം ചെയ്യുന്നത് സമാനമാണ്.ഭക്ഷണം, വായു, അനുഭവങ്ങൾ, വികാരങ്ങൾ, ചിന്തകൾ എന്നിങ്ങനെ എല്ലാ വസ്തുക്കളുടെയും ദഹനത്തെയും സ്വാംശീകരണത്തെയും ഇത് നിയന്ത്രിക്കുന്നു. ചെറുകുടല്‍, പാന്‍ക്രിയാസ്, കരള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനന്‍ വേണ്ടതാണ്. ദുർബലമായ അല്ലെങ്കിൽ പ്രവർത്തനരഹിതമായ സമന-വായുവിന് മോശം ന്യായവിധി, കുറഞ്ഞ ആത്മവിശ്വാസം, പ്രചോദനത്തിന്റെയും ആഗ്രഹത്തിന്റെയും അഭാവം എന്നിവ പ്രകടമാകാം.

4) ഉദാനൻ: ഉദാന-വായു “മുകളിലേക്ക് കൊണ്ടുപോകുന്നവ",തൊണ്ടയിൽ സ്ഥിതിചെയ്യുന്നു. അതിന്റെ ഒഴുക്ക് ഹൃദയത്തിൽ നിന്ന് തലയിലേക്കും അഞ്ച് ഇന്ദ്രിയങ്ങളിലേക്കും തലച്ചോറിലേക്കും നീങ്ങുന്നു. ഇത് കഴുത്തിനും കൈകാലുകളിലും തലയ്ക്കും ചുറ്റും വൃത്താകൃതിയിലായി ചുറ്റിക്കറങ്ങുന്ന പ്രാണനാണ്. പഞ്ചേന്ദ്രിയങ്ങൾ, ജ്ഞാനേന്ദ്രിയങ്ങൾ, കർമ്മേന്ദ്രിയങ്ങൾ തുടങ്ങിയവയെ പ്രവർത്തിപ്പിക്കുന്നു. സംസാരം, സ്വയം പ്രകടിപ്പിക്കൽ, വളർച്ച എന്നിവ നിയന്ത്രിക്കുന്നു. ദുർബലമായ അല്ലെങ്കിൽ പ്രവർത്തനരഹിതമായ ഉദാന-വായുവിന് സംസാര ബുദ്ധിമുട്ടുകൾ, ശ്വാസതടസ്സം, തൊണ്ടയിലെ രോഗങ്ങൾ ഏകോപിപ്പിക്കാത്ത ചലനം അല്ലെങ്കിൽ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നത് എന്നിവ അസ്വസ്ഥമായ ഉദാന-വായുവുമായി ബന്ധപ്പെട്ടിരിക്കുന്നു.

5) വ്യാനൻ: വ്യാന വായു “പുറത്തേക്ക് നീങ്ങുന്ന വായു” ഹൃദയത്തിലും ശ്വാസകോശത്തിലും സ്ഥിതി ചെയ്യുന്ന വ്യാന വായു സമസ്ത ശരീരത്തിലും വ്യാപിച്ചു കിടക്കുന്നു. ഇത് ശരീരത്തിലുടനീളമുള്ള എല്ലാ വസ്തുക്കളുടെയും രക്തചംക്രമണത്തെ നിയന്ത്രിക്കുകയും മറ്റ് വായുമാരെ അവയുടെ പ്രവർത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്നു. വ്യാനവായുവിന് വികാരങ്ങൾ സൃഷ്ടിക്കാൻ കഴിയും, ഒപ്പം അവ്യക്തവും ചാഞ്ചാട്ടവും അലയടിക്കുന്ന ചിന്തകളും സൃഷ്ടിക്കാൻ കഴിയും. മോശം രക്തചംക്രമണം, നാഡികളുടെ ഉത്തേജനം, ചർമ്മ വൈകല്യങ്ങൾ, നാഡീ തകരാറുകൾ എന്നിവ വ്യാനവായുവുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യാനവായുവിനെ ശക്തിപ്പെടുത്തുന്നതിന് കുംഭകം (ശ്വസനം പിടിച്ചു നിർത്തൽ) ഉൾപെട്ട പ്രാണായാമം പരിശീലിക്കുക.

രക്തച്ചുവപ്പാര്‍ന്നരത്നവര്‍ണ്ണം പ്രാണ- നിന്ദ്രഗോപത്തിന്‍റെ വര്‍ണ്ണമപാനനും. പശുവിന്‍റെ പാലിന്‍റെ വര്‍ണ്ണം സമാനനും, വെള്ളയൊത്തുള്ളതാം മഞ്ഞയുദാനനും. അഗ്നിതന്‍ ജ്വാലതന്‍ വര്‍ണ്ണമായീടുന്നു വര്‍ണ്ണമീ വ്യാനനെന്നുള്ളതാം വായുവിന്‍. (അമൃതനാദോപനിഷത്ത് 37,38)

രക്തതത്തിന്‍റെ ചുവപ്പുള്ള രത്നത്തിന്‍റെ നിറമാണ് പ്രാണന്. അപാനന് ഇന്ദ്രഗോപത്തിന്‍റെ നിറവും, സമാനന് പാലിന്‍റെ നിറവും, ഉദാനന് വെളുപ്പുകൂടിയ മഞ്ഞനിറവും, വ്യാനന് അഗ്നിജ്വാലയുടെ നിറവും ആണ്. ഇവയഞ്ചുമാണ് പഞ്ചവായുക്കള്‍.

6) നാഗന്‍ : ഭക്ഷണത്തിലും ദഹനവ്യവസ്ഥയിലുമുള്ള അസ്വസ്ഥതകളാൽ വായു മൂലകം പ്രക്ഷുബ്ധമാകുമ്പോൾ ദഹനവ്യവസ്ഥ എന്നിവയ്ക്കുള്ളിലെ ചലനം ഏമ്പക്കം പോലുള്ള സ്പന്ദനങ്ങളും നാഗയെ സജീവമാക്കുന്നു.

7) കൂര്‍മ്മന: കണ്ണുതുറന്ന് മിന്നുന്നതിനെ ഉത്തേജിപ്പിക്കുന്നു. കണ്ണുകളെ ആരോഗ്യകരവും നനവുള്ളതും തിളക്കമുള്ളതും തിളക്കമുള്ളതുമായി നിലനിർത്തുന്നു.

8) കൃകലന: ശ്വസനവ്യവസ്ഥയിൽ തല, സൈനസ്, തൊണ്ട എന്നിവിടങ്ങളിൽ തടസ്സങ്ങൾ, തുമ്മൽ ചുമ എന്നിവ നിയന്ത്രിക്കുന്നു.

9) ദേവദത്തൻ: വിശപ്പും ദാഹവും ഉളവാക്കുകയും ഉറക്കവും അലർച്ചയും ഉണ്ടാക്കുകയും ക്ഷീണവും അലസതയുമായി ബന്ധപ്പെട്ടിരിക്കുന്ന വികാരങ്ങളെ നിയന്ത്രിക്കുന്നു. ദേവദത്തവായു കോട്ടുവായ് വിടുമ്പോൾ പ്രവർത്തിക്കുന്നു. ആഴത്തിലുള്ള ധ്യാനത്തിലേക്കും സമാധിയിലേക്കും പ്രവേശിക്കുന്നതിനായി ശരീരത്തെയും മനസ്സിനെയും വിശ്രമിക്കാൻ അനുവദിക്കന്നു.

10) ധനഞ്ജയന: ഹൃദയ വാൽവുകളുടെ പ്രവർത്തനം ധനഞ്ജയ നിയന്ത്രിക്കുന്നു. ഹൃദയാഘാതത്തിന്റെ രൂപത്തിൽ സജീവമാകാം. ധനജയ പ്രാണൻ ഒരിക്കലും ശരീരം ഉപേക്ഷിക്കുന്നില്ല, ശരീരത്തിൽ സർ‌വവ്യാപിയായി കിടക്കുന്ന ധനഞ്ജൻ ശരീരം നിർജ്ജീവമായാലും പ്രവർത്തിക്കുന്നു. അതു ശവദാഹം വരെ നീണ്ടുകിടക്കുന്നു.

പ്രാണായാമം എല്ലാ വൈദിക കർമ്മകൾക്കും അത്യാവശ്യം ആണെന്നു വേദസംഹിതകളിൽ വിധിച്ചു കാണുന്നു. ആപസ്തംഭധർമ്മസൂത്രം എന്ന ഗ്രന്ഥത്തിലാണ് പ്രാണായാമത്തിന്റെ സാഗേതിക വശങ്ങളെ കുറിച്ചു് വിവരിച്ചിരിക്കുന്നത്. പുരാണങ്ങളിൽ മന്ത്രസഹിതവും മന്ത്രരഹിതവും ആയ പ്രാണായാമങ്ങൾ വിധിച്ചു കാണുന്നു. പ്രാണായാമ വേളയിൽ ശ്വാസം എടുക്കുമ്പോള്‍ അത് നട്ടെല്ലിന്റെ മൂലഭാഗത്തുള്ള കുണ്ഡലിനിയെ പൂരിതമാക്കുന്നു. അപ്പോളത് സമതുലിതാവസ്ഥയെ പ്രാപിച്ച്‌ ദേഹത്തെ ദൃഢവത്താക്കുന്നു. ശ്വാസം ഉള്ളില്‍ പിടിച്ചുവക്കുമ്പോള്‍ നാഡികള്‍ ചൂടുപിടിച്ച് ചുരുണ്ടുകൂടിയിരിക്കുന്ന കുണ്ഡലിനിയെ ഉണര്‍ത്തി വടിപോലെ നേരെയാക്കുന്നു. അപ്പോള്‍ നാഡികളിലൂടെയുള്ള ഊര്‍ജ്ജപ്രവാഹം ചടുലമായി, നാഡികള്‍ ശുദ്ധമായി, ലഘുവാകുന്നു.

പ്രാണായാമം ഹഠയോഗ ഗ്രന്ഥാത്തിന്റെ ഒരു പ്രധാന ഘടകമാണ്. ശരീരത്തിലെ മാംസപേശികളുടെ ചലനം കൊണ്ടും കരാചരണങ്ങളുടെ പ്രവർത്തനം കൊണ്ടും വായു സഞ്ചാരം കൊണ്ടും പ്രാണവായു സർവത്ര വ്യാപിക്കുന്നു.

സാധാരണക്കാർക്കും പ്രാണായാമം ചെയ്യാവുന്നതാണ്. ശരിയായി ചെയ്യ്താൽ അതിനുള്ള ഫലം ഉണ്ടാവുന്നതാണ്. പ്രഭാതത്തിലും പ്രദോഷത്തിലും നിത്യവും അഭ്യസിച്ചാൽ യാതൊരു തരത്തിലും ഉള്ള രോഗവും വരില്ല. പ്രാണായാമം 13 തരത്തിൽ ഉണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല