സുഖപൂരക പ്രാണായാമം
പത്മാസനത്തിലോ സിദ്ധാസനത്തിലോ ഇരുന്ന് രണ്ടു കൈകളും ചിന്മുദ്രയിൽ വച്ചുകൊണ്ട് നട്ടെല്ല് നിവർത്തി ഇരിക്കുക. അതിനുശേഷം. വലത്തെ കൈ പൊക്കി വലത്തെ തള്ളവിരൽ കൊണ്ട് വലത്തെ നാസ്വാദരം അടച്ച് ഇടത്തെ നാസാദ്വാരത്തിൽകൂടി സാവധാനം പൂരകം ചെയ്യുക. ശ്വാസകോശങ്ങൾ നിറഞ്ഞാൽ വലത്തെ കൈയുടെ മോതിരവിരൽ ഉപയോഗിച്ച് ഇടത്തേ നാസ്വാദരം അടച്ച് വലത്തെ നാസ്വാദരത്തിൽകൂടി ശ്വാസം സാവധാനം പുറത്തേക് വിടുക. വീണ്ടും വലത്തെ നാസ്വാദരത്തിൽകൂടി പൂരകം ചെയ്ത് ഇടത്തേ നസ്വദ്വാരത്തിൽകൂടി രേചകം ചെയ്യുക. ഇങ്ങനെ പത്തോ ഇരുപതോ തവണ ചെയ്യാം.
സുഖപൂരകം അഭ്യസിച്ചാൽ ഉള്ള ഗുണങ്ങൾ:-
1)ഉണർവ് വർദ്ധിക്കും
2) നസ്വദ്വാരത്തിലും ശ്വാസകോശത്തിലും ഉള്ള കഫങ്ങൾ നീക്കം ചെയ്യപ്പെടുന്നതാണ്.
3) ക്ഷയരോഗത്തെ ഇല്ലായിമ ചെയ്യുന്നു.
4)ആലോചന ശക്തി ഉണ്ടാവുന്നു.
5)ആസ്ത്മ രോഗം ശമിക്കുന്നു.
6)ശ്വസോച്ഛാസത്തിന്റെ ദീർഘത കൂട്ടുവാൻ സാധിക്കുന്നു.
*ഒരു ആചാര്യന്റെ നിർദ്ദേശ പ്രകാരം മാത്രമേ അഭ്യാസം ചെയ്യാവു.
അഭിപ്രായങ്ങളൊന്നുമില്ല