Latest

ശനീശ്വരൻ


സൂര്യ ദേവന്റെ മകനാണ് ശനി. നീചകർമ്മം ചെയ്യുന്നവർക്ക് ദണ്ഡനയും സത്കകർമ്മം ചെയ്യുന്നവർക്ക് പുരസ്‌ക്കാരവും അവരുടെ ഭൂമിയിലെ ജീവിതത്തിൽ തന്നെ നൽകുന്നു. ശനി സത്യത്തിനും ശ്രദ്ധ ത്തിനും വേണ്ടി നിലകൊള്ളുന്ന ദേവപുത്രനാണ്. യമന്റെ സഹോദരനും അതുകൊണ്ട് യമധർമ്മം ശനിയും പങ്കിടുന്നു. സൂര്യദേവന്റെ ഭാര്യആയ ഛായാദേവിയിൽ ഉണ്ടായ പുത്രൻ ആണ് ശനി ദേവൻ.  സൂര്യ ദേവൻ വിശ്വകർമ്മാവിന്റെ പുത്രിയായ സംജ്‌ഞയെ വിവാഹം കഴിച്ചു 3 കുട്ടികൾ ജനിച്ചു. 3 മക്കളിൽ ഒരാളാണ് യമൻ. ജീവിതകാലം അവസാനിക്കുന്ന ജീവികളുടെ ആത്മാക്കളെ അപഹരിക്കുന്ന ജോലിയാണ് യമൻ ചെയ്യുന്നത്.

യമധർമ്മൻ ഛായാദേവിയോട് ധിക്കാരപൂർവ്വം പെരുമാറുന്നതു കണ്ടിട്ട്  സൂര്യദേവൻ മൗനം അവലംബിച്ചിരുന്നതുകൊണ്ട് ശനിദേവന് പിതാവായ സൂര്യനോട് പക പുലർത്തുന്നത് എന്നാണ് വിശ്വാസം, അതുകൊണ്ടാണ് ജ്യോതിഷത്തിൽ സൂര്യനും ശനിയും ഭിന്നിച്ചു നിൽക്കുവാൻ ഇടവന്നത്‌ എന്ന് അനുമാനിക്കുന്നത്.

ആത്മീയത കൈവരിക്കണമെങ്കിൽ ശനീശ്വരൻ അനുഗ്രഹിക്കണം. സകല ദൈവ അനുഗ്രഹങ്ങൾക്കും ശനീശ്വര ദയാദാക്ഷിണ്യം ഉണ്ടായാലേ സാദ്ധ്യമാകൂ.

മനുഷ്യനായാലും, ഈശ്വരനായാലും ശനി ബാധിക്കേണ്ട സമയത്ത് ബാധിച്ചിരിക്കും.അത് തടയുക എന്നത് അസാദ്ധ്യമാണ്. ശിവനെ ബാധിച്ച ശനി, ശനി ബാധിക്കാന്‍ പോകുക ആണ് എന്ന് മനസിലായ ശിവ ഭഗവാന്‍ ഓവില്‍ ഒളിച്ചിരുന്നു എന്നാണ്‌ പുരാണം.ആ കഥ ഇപ്രകാരമാണ്.

ശനി ബാധിക്കാന്‍ പോകുകയാണെന്ന് മനസിലായ ശിവൻ. ശനിബാധയില്‍ നിന്ന് ഒഴിവാകാന്‍ ശിവൻ ഒളിച്ചിരുന്നു. ശനിദോഷ കാലഘട്ടം കഴിഞ്ഞപ്പോള്‍ ശിവൻ തന്‍റെ പുത്രനായ ജ്യോതിശാസ്ത്രത്തിന്‍റെ അധികാരിയുമായ സുബ്രഹ്മണ്യനോട് ഇപ്രകാരം ചോദിച്ചു. ഒളിച്ചത്തിരുന്നപ്പോൾ തനിക്കു എന്താണ് ശനി ബാധിക്കാതിരുന്നത്.

സുബ്രമണ്യസ്വാമി ഇപ്രകാരം പറഞ്ഞു. ശനിഗ്രഹദോഷം ബാധിച്ചത് കൊണ്ടാണ് കൈലാസത്തില്‍ വാഴേണ്ട അങ്ങ് ശനിഗ്രഹദോഷം മാറുന്നത് വരെ അങ്ങു ഒളിവിൽ കഴിയേണ്ടതായി വന്നത്.

ശനിഗ്രഹദോഷം അനുഭവിക്കുന്നവർ ശനിഗ്രഹദോഷപരിഹാരമന്ത്രം ചൊല്ലുന്നത്‌ വളരെ നല്ലതാണ്‌.


ശനി മന്ത്രം.

ഓം ഐം ഹ്രീം ശ്രീം ശനൈശ്വരായ നമഃ

ശനി ഗായത്രി മന്ത്രം

കാകദ്ധ്വജായ വിദ്‌മഹേ ഖഡ്‌ഗഹസ്‌തായ ധീമഹീ തന്നോ മന്ദപ്രചോദയാത്‌ 

ശനി സ്തോത്രം

നീലാഞ്‌ജന സമാനാഭം രവിപുത്രം യമാഗ്രജം ഛായാമാർത്താണ്ഡ സംഭൂതം തം നമാമി ശനൈശ്‌ചരം.

അസ്യശ്രീ ശനീശ്വര സ്‌തോത്ര മഹാമന്ത്രസ്യ കശ്യപ ഋഷി അനുഷ്‌ടുപ്‌ഛന്ദഃ ശനീശ്വരോ ദേവതാ.

ശനീശ്വര അഷ്ടോത്തര ശതനാമാവലി



ഓം ശനൈശ്ചരായ നമഃ
ഓം ശാന്തായ നമഃ
ഓം സര്‍വാഭീഷ്ടപ്രദായിനേ നമഃ
ഓം ശരണ്യായ നമഃ
ഓം വരേണ്യായ നമഃ |5||


ഓം സര്‍വേശായ നമഃ
ഓം സൌമ്യായ നമഃ
ഓം സുരവന്ദ്യായ നമഃ
ഓം സുരലോകവിഹാരിണേ നമഃ
ഓം സുഖാസനോപവിഷ്ടായ നമഃ |10||


ഓം സുന്ദരായ നമഃ
ഓം ഘനായ നമഃ
ഓം ഘനരൂപായ നമഃ
ഓം ഘനാഭരണധാരിണേ നമഃ
ഓം ഘനസാരവിലേപായ നമഃ |15||


ഓം ഖദ്യോതായ നമഃ
ഓം മന്ദായ നമഃ
ഓം മന്ദചേഷ്ടായ നമഃ
ഓം മഹനീയഗുണാത്മനേ നമഃ
ഓം മര്‍ത്ത്യപാവനപാദായ നമഃ |20||


ഓം മഹേശായ നമഃ
ഓം ഛായാപുത്രായ നമഃ
ഓം ശര്‍വായ നമഃ
ഓം ശതതൂണീരധാരിണേ നമഃ
ഓം ചരസ്ഥിരസ്വഭാവായ നമഃ |25||


ഓം അചഞ്ചലായ നമഃ
ഓം നീലവര്‍ണായ നമഃ
ഓം നിത്യായ നമഃ
ഓം നീലാഞ്ജനനിഭായ നമഃ
ഓം നീലാംബരവിഭൂഷായ നമഃ |30||


ഓം നിശ്ചലായ നമഃ
ഓം വേദ്യായ നമഃ
ഓം വിധിരൂപായ നമഃ
ഓം വിരോധാധാരഭൂമയേ നമഃ
ഓം വേദാസ്പദസ്വഭാവായ നമഃ |35||


ഓം വജ്രദേഹായ നമഃ
ഓം വൈരാഗ്യദായ നമഃ
ഓം വീരായ നമഃ
ഓം വീതരോഗഭയായ നമഃ
ഓം വിപത്പരമ്പരേശായ നമഃ |40||


ഓം വിശ്വവന്ദ്യായ നമഃ
ഓം ഗൃധ്രവാഹായ നമഃ
ഓം ഗൂഢായ നമഃ
ഓം കൂര്‍മ്മാംഗായ നമഃ
ഓം കുരൂപിണേ നമഃ |45||


ഓം കുത്സിതായ നമഃ
ഓം ഗുണാഢ്യായ നമഃ
ഓം ഗോചരായ നമഃ
ഓം അവിദ്യാമൂലനാശായ നമഃ
ഓം വിദ്യാവിദ്യസ്വരൂപിണേ നമഃ |50||


ഓം ആയുഷ്യകാരണായ നമഃ
ഓം ആപദുദ്ധര്‍ത്രേ നമഃ
ഓം വിഷ്ണുഭക്തായ നമഃ
ഓം വശിനേ നമഃ
ഓം വിവിധാഗമവേദിനേ നമഃ |55||


ഓം വിധിസ്തുത്യായ നമഃ
ഓം വന്ദ്യായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം വരിഷ്ഠായ നമഃ
ഓം ഗരിഷ്ഠായ നമഃ |60||


ഓം വജ്രാങ്കുശധരായ നമഃ
ഓം വരദാഭയഹസ്തായ നമ
ഓം വാമനായ നമഃ
ഓം ജ്യേഷ്ഠാപത്നീസമേതായ നമഃ
ഓം ശ്രേഷ്ഠായ നമഃ |65||


ഓം മിതഭാഷിണേ നമഃ
ഓം കഷ്ടൌഘനാശകര്‍ത്രേ നമഃ
ഓം പുഷ്ടിദായ നമഃ
ഓം സ്തുത്യായ നമഃ
ഓം സ്തോത്രഗമ്യായ നമഃ |70||


ഓം ഭക്തിവശ്യായ നമഃ
ഓം ഭാനവേ നമഃ
ഓം ഭാനുപുത്രായ നമഃ
ഓം ഭവ്യായ നമഃ
ഓം പാവനായ നമഃ |75||


ഓം ധനുര്‍മണ്ഡലസംസ്ഥായ നമഃ
ഓം ധനദായ നമഃ
ഓം ധനുഷ്മതേ നമഃ
ഓം തനുപ്രകാശദേഹായ നമഃ
ഓം താമസായ നമഃ |80||


ഓം അശേഷജനവന്ദ്യായ നമഃ
ഓം വിശേഷഫലദായിനേ നമഃ
ഓം വശീകൃതജനേശായ നമഃ
ഓം പശൂനാംപതയേ നമഃ
ഓം ഖേചരായ നമഃ |85||


ഓം ഖഗേശായ നമഃ
ഓം ഘനനീലാംബരായ നമഃ
ഓം കാഠിന്യമാനസായ നമഃ
ഓം ആര്യഗണസ്തുത്യായ നമഃ
ഓം നീലച്ഛത്രായ നമഃ |90||


ഓം നിത്യായ നമഃ
ഓം നിര്‍ഗുണായ നമഃ
ഓം ഗുണാത്മനേ നമഃ
ഓം നിരാമയായ നമഃ
ഓം നിന്ദ്യായ നമഃ |95||


ഓം വന്ദനീയായ നമഃ
ഓം ധീരായ നമഃ
ഓം ദിവ്യദേഹായ നമഃ
ഓം ദീനാര്‍ത്തിഹരണായ നമഃ
ഓം ദൈന്യനാശകരായ നമഃ |100||


ഓം ആര്യഗണ്യായ നമഃ
ഓം ക്രൂരായ നമഃ
ഓം ക്രൂരചേഷ്ടായ നമഃ
ഓം കാമക്രോധകരായ നമഃ
ഓം കളത്രപുത്രശത്രുത്വകാരണായ നമഃ |105||


ഓം പരിപോഷിതഭക്തായ നമഃ
ഓം പരഭീതിഹരായ നമഃ
ഓം ഭക്തസംഘമനോഽഭീഷ്ടഫലദായ നമഃ|108||
ഇതി ശനി അഷ്ടോത്തരശതനാമാവലിഃ സമ്പൂര്‍ണം


അഭിപ്രായങ്ങളൊന്നുമില്ല