Latest

സൂര്യനമസ്കാരം പതിവായി ആചരിച്ചാൽ


ഭാരതീയ പുരാണമനുസരിച്ച് സൂര്യന്‍ ദേവനാണ്. സൂര്യനമസ്കാരമെന്നാൽ സൂര്യവന്ദനമാണ്. സൂര്യനെ നമസ്കരിക്കുന്ന രീതിയില്ലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്കാരം. വേദകാലം മുതൽ ഭാരതീയർ തുടർന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്ക്കാരം. സൂര്യ നമസ്ക്കാരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികൾക്കും ചലനം ലഭിക്കുന്നു. യോഗ ആസനങ്ങളുടെയും, പ്രാണായാമത്തിന്റെയും ധ്യാനത്തിന്റെയും ഒരു സംക്ഷിപ്ത രൂപമാണ് സൂര്യനമസ്കാരത്തിലൂടെ ലഭ്യമാക്കാനാവുന്നത്. ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്.

സൂര്യനമസ്കാരം സൂര്യന്‍ ഉദിക്കുന്ന സമയത്തും, അസ്‌തമിക്കുന്ന സമയത്തും ഭക്ഷണം ഒന്നും കഴിക്കാതെ അയഞ്ഞ വസ്ത്രങ്ങൾ ധരിച്ച് തുറസ്സായ സ്ഥലത്തോ ശരിയായി വായുവും വെളിച്ചവും ലഭിക്കുന്ന  മുറിയിൽ വച്ചോ ചെയ്യുന്നതാണ്‌ നല്ലത്. ജാതിമതഭേദമന്യേ എല്ലാവർക്കും അനുഷ്ഠിക്കാൻ പറ്റിയതും അനുഷ്ഠിച്ചാൽ തക്കതായ ഫലം സിദ്ധിക്കുന്നതുമായ ഒന്നാണ്സൂ ര്യനമസ്കാരം.

സൂര്യനമസ്കാരം ആർക്കൊക്കെ ചെയ്യാൻ പാടില്ല എന്നത് ചുവടെ കൊടുത്തിരിക്കുന്നു:-

പുറംവേദനയോ നടുവേദനയോ ഉള്ളവർ സൂര്യനമസ്കാരം ചെയ്യുവാൻ പാടില്ല.

ഹൃദയസംബധമായ അസുഖം ഉള്ളവർ സൂര്യനമസ്കാരം ചെയ്യുവാൻ പാടില്ല.

ആർത്തവസമയത്തും  ഗർഭിണികളും സൂര്യനമസ്കാരം ചെയ്യുന്നത്നി ഷിദ്ദമാണ്‌.

ക്ഷയരോഗം, ഉയർന്ന രക്തസമ്മർദം, പക്ഷാഘാതം, കുടലിറക്കം തുടങ്ങിയ രോഗങ്ങളുള്ളവർ സൂര്യനമസ്കാരം ചെയ്യരുത്.

സൂര്യനമസ്കാരം കൊണ്ടുള്ള ഗുണങ്ങൾ:-

സൂര്യ നമസ്കാരം പതിവായി ആചരിച്ചാൽ ശരീരത്തിന്റെ ആരോഗ്യം സാദാ നിലനിർത്തുവാൻ സാദിക്കും.

ഹൃദയത്തിന്റെയും രക്ത ധമനികളുടെയും പേശികൾ ശക്തിപ്പെടുത്തുന്നു എല്ലാ ശരീരഭാഗങ്ങളിലേക്കും രക്തയോട്ടം വര്‍ദ്ധിക്കുന്നു.

കൂടെ കൂടെ ഉണ്ടാവുന്ന പനി, തലവേദന ഇവ എന്നന്നേക്കുമായി വിട്ടുമാറും.

ദഹന ശോധനക്രമങ്ങള്‍ സുഖകരമാക്കാൻ സഹായകമാവുന്നു. മലബന്ധം, തളർവാതം, ദീപനക്ഷയം, നടുവേദന ഇവയ്ക്കെല്ലാം ഉത്തമമായ ചികിത്സകൂടിയാണ് സൂര്യനമസ്കാരം.

*ഒരു ആചാര്യന്റെ നിർദ്ദേശ പ്രകാരം മാത്രമേ അഭ്യാസം ചെയ്യാവു.

അഭിപ്രായങ്ങളൊന്നുമില്ല