Latest

ആര്യവേപ്പിൻറെ ഔഷധ ഗുണങ്ങൾ




പുരാണത്തിൽ ദുർവ്വാസാവിൻറെ ശാപത്താൽ ജരാനര ബാധിച്ച എല്ലാ ദേവന്മാരെയും ശാപമോക്ഷത്തിനായി അപേക്ഷിക്കയാൽ പാലാഴികടഞ്ഞ് അമൃതം കഴിച്ചാൽ ശാപമോക്ഷം കിട്ടുമെന്നും ഉപദേശിച്ചു. പാലാഴി എന്ന കടലിനു കടക്കോലായി മന്ദരപർവ്വതത്തേയും കയറായി വാസുകി എന്ന നാഗശ്രേഷ്ഠനേയും നിശ്ചയിച്ചു.വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും വലിച്ചു കടഞ്ഞു. പാലാഴിമഥനം തുടർന്നപ്പോൾ പലതരം ദിവ്യവസ്തുക്കളും ഉയർന്നുവന്നു. അവസാനം ധന്വന്തരി അമൃത് കുംഭവും കൊണ്ട് പുറത്തുവന്ന ഉടനെ അസുരന്മാർ അമൃത് തട്ടിയെടുത്തുകൊണ്ട്പോയി. അസുരന്മാരെ തേടിപ്പിടിച്ച് സൂത്രത്തിൽ അമൃതകുംഭം വീണ്ടെടുത്ത, മോഹിനിവേഷത്തിലുള്ള മഹാവിഷ്ണു മടങ്ങുമ്പോൾ കുംഭത്തിൽനിന്ന് ഏതാനും തു്ള്ളികൾ ഭൂമിയിലേക്കിറ്റുവീണു. ഭൂമിയിൽവീണ തുള്ളികൾ ഒരു വിശിഷ്ടമരമായി രൂപമെടുത്തു. അതാണ് ആര്യവേപ്പ് എന്ന് പറയപ്പെടുന്നു.

പവിത്രമായ മരങ്ങളിലൊന്നായി പുരാതനകാലം മുതലേ കരുതുന്നതിനാലും വീടുകളിൽ വളർത്താൻ യോഗ്യമായതിനാലും ഇവ വീട്ടുമുറ്റത്ത് നട്ടുവളർത്താറുണ്ട്. ഭാരതമാണ് ആര്യവേപ്പിന്റെ ജന്മദേശം. ആയുര്‍വേദ സംഹിതകളിലെല്ലാം തന്നെ ആര്യവേപ്പിനെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. പുരാതനഗ്രന്ഥങ്ങളായ ചരകസംഹിതയിലും സുശ്രുതസംഹിതയിലും പത്മപുരാണത്തിലും കാദംബരിയിലുമെല്ലാം അഭിധാനമഞ്ജരിയിലും അർഥശാസ്ത്രത്തിലും വേപ്പിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. വേപ്പിലയ്ക്ക്‌ കയ്പ്പുരസമാണ്‌. മികച്ച സർവരോഗസംഹാരിയാണ് വേപ്പ്.

ആയുർവേദത്തൽ വിവിധ ത്വഗ്രോഗങ്ങൾ, പ്രമേഹം, പല്ല്, ചെവി, വാതം, കുഷ്ഠം, കൃമിശല്യം, വായ്‌നാറ്റം, രക്തസമ്മർദം, കുടലിലെ വ്രണങ്ങൾ, ശിരോചർമങ്ങൾ എന്നിവയെ ബാധിക്കുന്നരോഗങ്ങൾ എന്നിവയ്ക്കും മുടികൊഴിച്ചിൽ നിൽക്കാനും വേപ്പ് ഫല്പ്രദമാണ്. ചിക്കന്‍പോക്സ് ബാധിതര്‍ക്ക് ചൊറിച്ചില്‍ അകറ്റുന്നതിനും രോഗ ശമനത്തിനും വളരെ ഉപകാരപ്രദമാണ് ആര്യവേപ്പിന്റെ ഇലകള്‍, രക്തം ശുദ്ധീകരിച്ചു ചെറുകുടലിൽ അൾസർ മാറ്റാന്‍ സഹായിക്കുംതാത്കാലിക ഗർഭനിരോധനമാർഗമായും വേപ്പെണ്ണ ഉപയോഗിച്ചുകാണുന്നു. കൂടാതെ പക്ഷിപ്പനിക്കും ജന്തുജന്യരോഗങ്ങൾക്കും വേപ്പ് വളരെയധികം ഉപയോഗിച്ചുവരുന്നു.

ആര്യവേപ്പിൻറെ ഔഷധ ഗുണങ്ങൾ എണ്ണമറ്റതാണ്, പ്രധാനപ്പെട്ട ചില ഔഷധ ഗുണങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

വേപ്പില ഇട്ടു വെള്ളം തിളപ്പിച്ച്‌ തണുപ്പിക്കുക. ഇതുകൊണ്ടു തല കഴുകി യാല്‍ മുടികൊഴിച്ചില്‍, തലയില്‍ അമുബാധയോ താരനോ പേനോ ഇവ ഇല്ലാതാകും.

ചെറുതായി പൊള്ളലേറ്റ ഭാഗങ്ങളില്‍ വേപ്പില അരച്ചിട്ടാൽ പൊള്ളലേറ്റ ഭാഗം ഉണങ്ങും.

ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ സ്ഥിരമായി കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ശമനമുണ്ടാകും.

വേപ്പില ഇട്ടു വെള്ളം തിളപ്പിച്ച്‌ ഇളംചൂടോടെ മുഖം കഴുകിയാല്‍ മുഖക്കുരു മാറിക്കിട്ടും.

ആര്യവേപ്പിലയുടെ നീര് തേനുമായി സമാസമം ചാലിച്ച്‌ മൂന്നു ദിവസം തുടര്‍ച്ചയായി സേവിച്ചാല്‍ കൃമി ശല്യത്തിന് ശമനം കിട്ടും.

* ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമേ  ഔഷധ പ്രയോഗം നടത്താവൂ.

അഭിപ്രായങ്ങളൊന്നുമില്ല