സമവേദപ്രാണായാമം
സമവേദപ്രാണായാമം എന്നാൽ ഒരേപോലെ ശ്വാസം ഉള്ളിലേക്കു വലിച്ച് അതെ രീതിയിൽ തന്നെ ശ്വാസം പുറത്തേക്ക് വിടുന്ന രീതിയാണ്. സമവേദപ്രാണായാമം അഭ്യസിക്കേണ്ട രീതി എങ്ങനെ എന്ന് വിവരിക്കാം.
നടു നീണ്ടു നിവർന്ന് പത്മാസനത്തിലോ സിദ്ധാസനത്തിലോ ഇരുന്ന് രണ്ടു കൈകളും ചിന്മുദ്രയിൽ കാൽമുട്ടുകൾക്കുമേൽ വച്ച് രണ്ടു നാസാദ്വാരത്തിലൂടെയും സാവധാനം ശ്വാസം ഉള്ളിലേക്കു വലിച്ചു ശ്വാസകോശം നിറയ്ക്കുക. ശ്വാസം നിറഞ്ഞാൽ ഒന്ന് മുതൽ മൂന്ന് നിമിഷം വരെ കുംഭകം ചെയ്യുക. ശേഷം രണ്ടു മൂക്കിൽകൂടെയും ശ്വാസം സാവധാനത്തിൽ പുറത്തേക് വിടുക.
സമവേദപ്രാണായാമം അഭ്യസിച്ചാൽ ശരീരത്തിത്തിനു വേണ്ടത്ര ചൂട് നിലനിർത്തുവാനും, നാഡികളും പേശികളും ഉണർന്നു പ്രവർത്തിക്കുവാൻ സഹായകമാവുന്നു.
*ഒരു ആചാര്യന്റെ നിർദ്ദേശ പ്രകാരം മാത്രമേ അഭ്യാസം ചെയ്യാവു.
അഭിപ്രായങ്ങളൊന്നുമില്ല