പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
വടക്കേ മലബാറിലെ പ്രധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലൊന്നാണ് കണ്ണൂർ ജില്ലയിയിൽ അഞ്ചരക്കണ്ടി പുഴയ്ക്ക്അ ടുത്തായി പെരളശ്ശേരി എന്ന സ്ഥലത്തു സ്ഥിതി ചെയുന്ന പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം രാവണൻ സീതയെ അപഹരിച്ചപ്പോൾ ശ്രീരാമൻ ഇവിടെ എത്താനിടയാക്കുകയും .ക്ഷേത്രം ദർശിച്ച ശ്രീരാമന് ഇവിടെ സുബ്രഹ്മണ്യ സാന്നിധ്യം അനുഭവപ്പെടുകയും ചെയിതു. ശ്രീരാമൻ തന്റെ കൈയ്യിലെ പെരുവള ഊരിയെടുത്ത് ബിംബത്തിൻറെ സഥാനത്ത് പ്രതിഷ്ഠിച്ചു അങ്ങനെ പെരുവള ഊരി പ്രതിഷ്ഠിച്ചതിനാൽ സ്ഥലം പെരുവളശ്ശേരി എന്ന് അറിയപ്പെട്ടു,പിന്നീട് പെരളശ്ശേരി എന്നു രൂപാന്തരം പ്രാപിച്ചു.
ഐതിഹ്യം
ഒരിക്കൽ ബാല സുബ്രഹ്മണ്യൻ ബ്രഹ്മാവിനോട് ഓംകാരത്തിന്റെ പൊരുൾ ചോദിച്ചു. എന്നാൽ ബ്രഹ്മാവിനു അതിൻറെ അർത്ഥം യഥാവിധി പറഞ്ഞു കൊടുക്കാൻ പറ്റിയില്ല. ഇതിൽ ദേഷ്യം വന്ന സുബ്രഹ്മണ്യൻ ബ്രഹ്മാവിനെ തടവിലിടാൻ വീര ബാഹുവിനോട് പറഞ്ഞു. പ്രപഞ്ച സ്രഷ്ടാവായ ബ്രഹ്മാവ് തടവിലായത് പ്രപഞ്ചത്തിൽ സൃഷ്ടി നിലയ്ക്കാൻ കാരണമായി. പിന്നീട് പരമേശ്വരൻറെ നിർദ്ദേശപ്രകാരം ബ്രഹ്മാവിനെ സുബ്രഹ്മണ്യൻ മോചിപ്പിച്ചു. പക്ഷേ പ്രായശ്ചിത്തം ചെയ്യേണ്ടി വന്നു. കുറച്ചുകാലം അജ്ഞാതവാസത്തിൽ കഴിയേണ്ടി വന്നു. അതനുസരിച്ചു അയ്യപ്പൻ കാവിലെ പൊട്ടക്കിണറ്റിൽ സർപ്പ രൂപത്തിൽ ഏകാന്തവാസം നയിച്ചു. വെയിലും മഴയും കൊള്ളാതെ സർപ്പങ്ങൾ തന്നെ കിണറിനു മുകളിൽ ഫണം കുടയാക്കി പിടിച്ചു അദ്ദേഹത്തെ കാത്തു പോന്നു. അതുകൊണ്ട് ഇവിടെ സുബ്രഹ്മണ്യ സ്വാമിക്ക് സുപ്രധാന സ്ഥാനം നല്കി പൂജിക്കണമെന്നു പറഞ്ഞു.
അങ്ങനെ അവർ ക്ഷേത്രദർശനം നടത്തുകയും,ഇവിടെ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തേണ്ടതിന്റെ ഔചിത്യത്തെക്കുറിച്ച് അയ്യപ്പനുമായി ആശയവിനിമയം നടത്തുകയും ചെയ്തു.അയ്യപ്പൻ താനിരിക്കുന്ന പ്രധാന ശ്രീകോവിൽ സുബ്രഹ്മണ്യപ്രതിഷ്ഠയ്‌ക്ക് തരാമെന്ന് പറഞ്ഞു. ആ ശ്രീകോവിലിന്റെ തെക്കുഭാഗത്തായ് തനിക്ക് സ്ഥാനം നല്കിയാൽ മതിയെന്നും ശ്രീരാമനോട് പറഞ്ഞു. വിഗ്രഹത്തിനായി ശ്രേഷ്ഠമായ ശില കണ്ടെത്താൻ ശ്രീരാമൻ ഹനുമാനെ പറഞ്ഞു വിട്ടു. വിഗ്രഹത്തിന് പോയ ഹനുമാൻ പ്രതിഷ്ഠാമുഹൂർത്തമായിട്ടും തിരിച്ചെത്തിയില്ല. ശുഭമുഹുർത്തം തെറ്റാതിരിക്കാൻ ശ്രീരാമൻ തന്റെ കൈയ്യിലെ പെരുവള ഊരിയെടുത്ത് ബിംബത്തിൻറെ സഥാനത്ത് പ്രതിഷ്ഠിച്ചു.അപ്പോഴേക്കും ഹനുമാൻ ബിംബവുമായ് എത്തി. ശ്രീരാമൻ വളയുടെ മുകളിൽ തന്നെ പ്രതിഷ്ടിക്കാൻ നോക്കുന്നതു കണ്ട ഹനുമാൻ വള എടുത്തിട്ടു പ്രതിഷ്ഠിച്ചുകൂടെ എന്നു ചോദിച്ചു. വള തിരിച്ചെടുക്കാൻ ഹനുമാൻ ശ്രമിച്ചപ്പോൾ വള ഇളകിയില്ലെന്നു മാത്രമല്ല ഒരു സർപ്പം വന്നു വളയിൽ ഇരുന്നു എടുക്കരുതെന്ന് ഫണം കാണിച്ചു. തുടർന്ന് ശ്രീരാമൻ വളയുടെ മുകളിൽ തന്നെ ബിംബം പ്രതിഷ്ഠിച്ചു. അങ്ങനെ പെരുവള ഊരി പ്രതിഷ്ഠിച്ചതിനാൽ സ്ഥലം പെരുവളശ്ശേരി എന്ന് അറിയപ്പെട്ടു, കാലാന്തരത്തിൽ ലോപിച്ചു പെരളശ്ശേരി എന്നു രൂപാന്തരം പ്രാപിച്ചു.
ഉത്സവങ്ങൾ
തുലാസംക്രമം, തുലാം 10, 11 തീയതികൾ, ധനു ഉത്സവം എന്നിവ ഇവിടുത്തെ പ്രധാന ഉത്സവങ്ങളാണ്. തുലാസംക്രമത്തിന് കാവേരി സംക്രമം എന്നും പേരുണ്ട്. കാവേരി നദിയിലെ ജലം ഈ ദിവസം ഇവിടെ എത്തിച്ചെരുമെന്നാണ് വിശ്വാസം. ആയില്യം നാളിൽ കൂടുതൽ ഭക്തൻമാർ ഇവിടെയെത്താറുണ്ട്. നാഗപൂജയ്ക്ക് പ്രാധാന്യമുള്ള ദിവസമാണ് ആയില്യം. എല്ലാ മാസവും വരുന്ന വെളുത്ത ഷഷ്ഠി ദിവസങ്ങളും വിശേഷമാണ്.
വഴിപാട് വിവരങ്ങൾ
കാണിക്കവെച്ചുദർശനം, മോതിരം വെച്ചുതൊഴൽ, തൃക്കാൽതൊട്ടുജപം, എഴുത്തിനിരുത്ത്, എള്ള് ഒപ്പിക്കൽ, സ്വർണ്ണരൂപങ്ങൾ, വെള്ളിരൂപങ്ങൾ, അഷ്ടോത്തരശതം, കാലുകഴീക്കൽ, എണ്ണ ആടൽ, കെട്ടു നിറ, പഞ്ചാമൃതം, നെയ്യമൃത്, ത്രിമധുരം, തേങ്ങമുട്ട്, വിവാഹം, ചോറൂൺ, തുലാഭാരം, മുഖകദളം, ചന്ദനജലം, പഞ്ചഗവ്യം, തൈർ, തേൻ,
വലിയ ദീപസ്തംഭം തെളിയിക്കൽ, ചെറിയ ദീപസ്തംഭം തെളിയിക്കൽ, കർപ്പൂര ദീപാരാധന, അലങ്കാരദീപം, നെയ്യിവിളക്ക്, എണ്ണവിളക്ക്, നിറമാല, ഭദ്രദീപം,
അവിൽ നിവേദ്യം, പാനക നിവേദ്യം, വെള്ള നിവേദ്യം, കടല നിവേദ്യം, മലർ നിവേദ്യം, അപ്പ നിവേദ്യം, ഒറ്റ നിവേദ്യം,
മൃതയുംജയഹോമം, ഗണപതിഹോമം, കറുകഹോമം, ഭഗവതി കലശം, ഭഗവതി സേവ,
നാഗങ്ങൾക്കു നീരും പാലും, നാഗങ്ങൾക്കു മഞ്ഞച്ചോറ്, സർപ്പബലി, കോഴിമുട്ട,
ശുദ്ധജലം അഭിഷേകം, ഇളനീരഭിഷേകം, പാലാഭിഷേകം, നെയ്യഭിഷേകം,
ഉദയസ്തമന വിശേഷാൽ പൂജ, സർപ്പബലി പൂജ, അയ്യപ്പ പൂജ,
ചെക്കിമാല, കൂവള മാല, തുളസി മാല, ഉണ്ടമാല,
ചെറുനാരങ്ങ നീർ, കരിമ്പിൻ നീർ, പനിനീർ,
നെയ്യിപായസം, പാൽപായസം, പായസം,
സഹസ്രാർച്ചന, കുങ്കുമാർച്ചന.
പൂജാ സമയം
04.30-00.00 നട തുറക്കൽ 04.45-05.15 അഭിഷേകം, 06.00-06.30 ഉഷപൂജ 12.30-00.00 നട അടക്കൽ 04.30-00.00 നട തുറക്കൽ 07.00-07.30 അത്താഴപൂജ
ഗൂഗിൾ മാപ്സ്
ക്ഷേത്രത്തിൽ എത്തിചേരാൻ
കണ്ണൂർ ജില്ലയിലാണീക്ഷേത്രം. കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിപ്പുഴയുടെ കരയിൽ കണ്ണൂർ - കൂത്തുപറമ്പ് പാതയ്ക്കരികിലായിട്ട് പെരളശ്ശേരി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
By Road
Kannur - 14.6 km Thalassery - 13.7 km Koothuparamba - 10.0 km By Train
Kannur - 15.0 km Thalassery - 15.7 km Mahe - 23.4 km By Air
Kannur Airport - 019.8 km Kozhikode Airport - 108.0 km
അഭിപ്രായങ്ങളൊന്നുമില്ല