Latest

ഇന്ദ്രസദസ്സിലെ അപ്സരസ്സുകളിൽ ഏറ്റവും സുന്ദരി



പണ്ട് ബദരീകാശ്രമം എന്ന ആശ്രമത്തിൽ ധർമദേവന്റെ പുത്രന്മാരായ നാരായണൻ, നരൻ എന്നി മഹർഷിമാർ ആയിരം വർഷം തപസ്സു ചെയിതു. ഈ ഘോരമായ തപസ്സു ഇന്ദ്രപദവി മോഹിച്ചിട്ടാവും എന്ന് കരുതി ദേവന്മാരുടെ രാജാവായ ഇന്ദ്രൻ ഭയപ്പെട്ടു. അവരെ തപസ്സിൽ നിന്നും പിന്തിരിക്കുവാൻ വേണ്ടി ഇന്ദ്രൻ അവരുടെ മുന്നിൽ ചെന്ന്ത പസ്സിനു പകരം എന്തെങ്കിലും വരം ചോദിച്ചു കൊള്ളുവാൻ ആവശ്യപ്പെട്ടു പക്ഷെ മഹർഷിമാർ രണ്ടുപേരും ഒന്നും മിണ്ടിയില്ല.  ഇതു കണ്ട ഇന്ദ്രൻ കൂടുതൽ ഭയന്നു. പിന്നീട് ഇന്ദ്രൻ അവരുടെ തപസ്സിനു വിഘ്നം വരുത്തുവാൻ വേണ്ടി മൃഗങ്ങളെ സൃഷ്ടിച്ചും, കാറ്റും, മഴയും, കാട്ടുതീ പടർത്തിയും തപസ്സിൽ നിന്ന് പിന്തിരിപ്പിക്കുവാൻ വേണ്ടി എല്ലാ ശ്രമങ്ങളും നടത്തി എല്ലാം വിഫലമായി നിരാശനായ ഇന്ദ്രൻ കാമദേവൻറെ സഹായം അഭ്യർത്ഥിച്ചു.

കാമദേവനും രതിദേവിയും തപസ്സു മുടക്കുവാൻ തയ്യാറായി നിരവധി അപ്സരസ്സുകളോടൊത്ത് ആശ്രമത്തി എത്തി ചേർന്നു. കാമദേവൻ കട്ടിൽ വസന്തകാലം സൃഷ്ടിച്ചു. രംഭ, മേനക, തിലോത്തമ , അംബുജാക്ഷി, കാഞ്ചനമാല, സുകേശിനി, പുഷ്പഗന്ധ, മനോരമ, മഹേശ്വരി, പ്രമദ്വര, ചന്ദ്രപ്രഭ, തുടങ്ങിയവരും അവരുടെ തോഴിമാരും  മഹർഷിമാരുടെ മുന്നിൽ പാട്ടും നൃത്തവും തുടങ്ങി.

നര, നാരായണന്മാരുടെ ഏകാഗ്രത നശിച്ചു അവർ  കണ്ണ് തുറന്നു, അവരുടെ തപസ്സിനു ഭംഗം വരുത്തുവാൻ അവർക്കു സാധിച്ചു. നാരായണ മഹർഷി ക്ഷുഭിതൻ ആയി തൻറെ തുടയിൽ ഒന്നടിച്ചു. അവിടെ നിന്നും അതിസുന്ദരിയായ ഒരു കന്യക സൃഷ്ടിച്ച് ദേവേന്ദ്രന് തന്റെ അപ്സരസ്സുകളുടെ സൗന്ദര്യത്തിലുണ്ടായിരുന്ന ഗർവ്വം അടക്കി.

നാരായണൻറെ ഊരുവിൽനിന്ന് ഉണ്ടായത്കൊണ്ട്  എല്ലാവരും അവളെ ഉർവശി എന്ന് വിളിച്ചു. പിന്നീട് മഹർഷി ഉർവ്വശിയെ ദേവേന്ദ്രനു തന്നെ ദാനം ചെയ്യിതു. ഉർവശിയെ ഇന്ദ്രൻ ദേവലോകത്ത് കൊണ്ടുപോയി. പിന്നീട് ഉർവശി ദേവലോക നർത്തകി ആയി.  ഇന്ദ്രസദസ്സിലെ അപ്സരസ്സുകളിൽ ഏറ്റവും സുന്ദരിയായി ഉർവശിയെ കണക്കാക്കപെട്ടിരുന്നു. ഉർവശി പുരൂരവസിന്റെ ഭാര്യയായും ആയു, ധീമാൻ, അമാവസു, ദ്രിധായു, വനായു, ശതായു എന്നി ആറു പുത്രന്മാർ  ജനിച്ചതായും മഹാഭാരതത്തിലും ഋഗ്‌വേദത്തിലും പരാമർശിക്കപ്പെടുന്നുണ്ട്.

നരനാരായണന്മാർ വിഷ്ണുവിന്റെ അംശമാണെന്നും ദേവകാര്യാർത്ഥം ദ്വാപരയുഗത്തിൽ  അർജ്ജുനനായും കൃഷ്ണനായും പുനർജനിക്കുക ഉണ്ടായെന്നുംമാണ് വിശ്വാസം. നരൻ ശ്വേതവർണനും നാരായണൻ കൃഷ്ണവർണനും ആയിരിക്കുന്നുവെന്ന് പദ്മപുരാണത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ  മംഗള ശ്ളോകത്തിൽ  ഇപ്രകാരം കാണാൻ സാദിക്കും :-

"നാരായണം നമസ്കൃത്യ നരം ചൈവ നരോത്തമം ദേവീം സരസ്വതീം ചൈവ തതോ ജയമുദീരയേത്"

അഭിപ്രായങ്ങളൊന്നുമില്ല