ബ്രഹ്മകമലം
ബ്രഹ്മകമലം അത് ബ്രഹ്മാവിന്റെ പുഷ്പമാണ്. അപൂർവമായ ഈ പുഷ്പം കാണുന്നവർക്ക് അവരുടെ ആഗ്രഹങ്ങളെല്ലാം നിറവേറ്റുന്നതായി വിശ്വസിക്കപ്പെടുന്നു. ഇതു എല്ലാ വീടുകളിലും വിടരുകയില്ല. ഏതു വീട്ടിലാണോ ഈ പുഷ്പം വിടരുന്നത് അവിടെ ഭാഗ്യവും സമൃദിയും ഉണ്ടാവും എന്നാണ് വിശ്വാസം. ഹിമാലയത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളില്‍ പാറകള്‍ക്കിടയില്‍ മാത്രം വളരുന്ന പുണ്യ പുഷ്പം, താമര പോലെയുള്ള വളരെ വലിയ വെളുത്ത പൂവാണ് ബ്രഹ്മകമലം.
ബദരീനാഥ ക്ഷേത്രത്തിലും, കേദാർനാഥ് ക്ഷേത്രത്തിലും പൂജായിക്കാ എടുക്കുന്ന പുഷ്പമാണ് ഈ പുഷ്പം ആണ്. സസൃത്തിന് ശരാശരി ഉയരം 5-10 സെന്റീമീറ്റർ ആണ്. ഉത്തരാഖണ്ഡിന്റെ സംസ്ഥാന പുഷ്പം. ഹിമാലയത്തിലെ ഹേമകുണ്ട് സാഹിബിലാണ് ഇത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. ബ്രഹ്മകമലത്തെ ആത്മീയ പുഷ്പമായി കണക്കാക്കപെടുന്നു. ഗണപതിയുടെ തല ശിവൻ വെട്ടിമാറ്റി പിന്നിട് ആനയുടെ തല വച്ചു ചേർക്കുന്ന സമയത്ത് ബ്രഹ്മാവ് സൃഷ്‌ടിച്ച പുഷ്പമാണെന്നാണ് ഐതിഹ്യം. ലക്ഷ്മണനെ പുനരുജ്ജിവിപ്പിച്ച സമയത്ത് സ്വർഗ്ഗത്തിൽനിന്നും ബ്രഹ്മകമലം കൊണ്ട് പുഷ്പവർഷം നടത്തി ആഘോഷിച്ചു എന്നും വിശ്വാസം ഉണ്ട്.
ഹിമാലയൻ പുഷ്പങ്ങളുടെ രാജാവായ ഈ പൂവിന് നിരവധി ഔഷധഗുണങ്ങൾ ഉണ്ട്. അസ്ഥിരോഗങ്ങൾ, തണുപ്പ്, ചുമ, ലൈംഗിക രോഗങ്ങൾ മുതലായവയെ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. ഇതിന് കയ്പേറിയ രുചി ആണ്.
അഭിപ്രായങ്ങളൊന്നുമില്ല