Latest

1 (1-5) - ലളിതാ സഹസ്രനാമം

ശ്രീ ലളിതാ സഹസ്രനാമത്തിന്റെ മഹനീയമായ ആയിരം നാമങ്ങളിൽ ആദ്യത്തേത് ശ്രീമാതായാണ്ആയിരാമത്തെ പേര് ലളിതാംബിക എന്നാണ്ശ്രീ ദയയുടെ പ്രതീകമാണ്ശിശുസമാനവും ശുദ്ധവും നിഷ്കളങ്കവുമായ ഹൃദയത്തോടെ പാരായണം ചെയ്യാൻതുടങ്ങിയാൽ ഭക്തൻ അമ്മയുടെ എണ്ണമറ്റ അനുഗ്രഹങ്ങളാൽ ഒരാൾ വളരുംമാതാവ്അമ്മയുടെ വാത്സല്യവും സ്നേഹനിർഭരവുമായ മാർഗനിർദേശവും ശരിയായമാർഗനിർദേശവും നൽകുംആദ്യനാമം ശ്രീമാതഐശ്വര്യമുള്ള അമ്മസൃഷ്ടിയെസൂചിപ്പിക്കുന്നുരണ്ടാമത്തെ പേര് ശ്രീ മഹരാജ്ഞിചക്രവർത്തി രാജ്ഞിസ്ഥിതിയെസൂചിപ്പിക്കുന്നുമൂന്നാമത്തെ നാമം ശ്രീമത്സിംഹാസനേശ്വരി സിംഹാസനത്തിൽസ്ഥിതിചെയ്യുന്നുസംഹാരം അല്ലെങ്കിൽ അല്ലെങ്കിൽ ലയനത്തെ സൂചിപ്പിക്കുന്നു


1. ശ്രീമാതാ 

(ശ്രീമാത്രേ നമഃ)

ശ്രീ എന്ന പദം ആദ്യം ഉപയോഗിച്ചിരിയ്‌ക്കുന്നത്‌ മംഗളാര്‍ത്ഥം ആകുന്നുശ്രീപൂര്‍ണ്ണയായ മാതാവ്‌ശ്രീയുടെ മാതാവ്‌പരാശക്തിമഹാകാളി മഹാസരസ്വതി മഹാലക്ഷ്മി എന്നു മൂന്നുശക്തികളെ പരാശക്തി സൃഷ്ടിച്ചുവെന്ന്‌ ദേവീമാഹാത്മ്യത്തിന്റെ അനുബന്ധമായ രഹസ്യത്രയത്തില്‍ കാണുന്നുമഹാലക്ഷ്മിയുടെ മാതാവായതിനാല്‍ ശ്രീമാതാശ്രിയം മാതി ഇതി ശ്രീമാതാ (അളക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ മാതാ എന്ന ശബ്ദം പുല്ലിംഗമാണ്‌ഭഗവതിയ്‌ക്ക്‌ ലിംഗപരിമിതിയില്ലെന്നുകൂടി പുല്ലിംഗപ്രയോഗംകൊണ്ട്‌ ദ്യോതിപ്പിയ്‌ക്കുന്നുശ്രീയെ അളക്കുന്ന വ്യക്തി സന്ദര്‍ഭം കൊണ്ട്‌ ഭഗവതിതന്നെഭഗവതിയ്‌ക്ക്‌ അപരിമിതമായ ശ്രീയുണ്ടാകകൊണ്ട്‌ ഐശ്വര്യദേവതയായ ശ്രീ ഭഗവതിയ്‌ക്ക്‌ അളവുണ്ടാകുന്നത്‌കടലിന്റെ അടുത്തുവെച്ച തടാകത്തിന്‌ ചുരുങ്ങിയ അളവുള്ള പ്രതീതിയുണ്ടാകുംശ്രിയം മാതിശ്രീ എന്നതിന്‌ വിഷം എന്നൊരു അര്‍ത്ഥം ഉണ്ട്‌വിഷത്തിന്‌ അളവുണ്ടാക്കുന്നവള്‍വിഷം ശ്രീപരമേശ്വരന്റെ കണ്ഠത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയത്‌ ഭഗവതിയാണെന്നു പുരാണപ്രസിദ്ധംശ്രീവിദ്യാ എന്ന മന്ത്രത്തിന്റെ ദേവതാ എന്നു ദ്യോതിപ്പിയ്‌ക്കാനും ഈ നാമത്തിന്നു കഴിയുന്നു.


2. ശ്രീമഹാരാജ്ഞീ

 (ശ്രീമഹാരാജ്ഞ്യൈ നമഃ)

ശ്രീമതിയായിട്ടുള്ള മഹാരാജ്ഞീമഹത്‌ ശബ്ദത്തിന്‌ രാജ്യം എന്ന്‌ അര്‍ത്ഥമുണ്ടാകയാല്‍ ശ്രീരാജ്യത്തിലെ രാജ്ഞീരാജ്ഞീ എന്നുള്ളതിന്‌ രാജിയ്‌ക്കുന്നവള്‍ അഥവാ ശോഭിയ്‌ക്കുന്നവള്‍ എന്നര്‍ത്ഥം വരുമ്പോള്‍ ശ്രീകാരണം മഹത്തായ ശോഭയുള്ളവള്‍ചക്രവര്‍ത്തിനീ ശ്രീകാരണം വളരെ അധികം രജോഗുണമുള്ളവള്‍ എന്നും അര്‍ത്ഥം വരാം.

3. ശ്രീമത്സിംഹാസനേശ്വരീ 

(ശ്രീമത്സിംഹാസനേശ്വര്യൈ നമഃ)

ശ്രീയുള്ള സിംഹാസനത്തിന്‌ ഈശ്വരീശ്രീയുള്ളസിംഹാസനത്തിന്‌ അധിപവൈയ്യാകരണന്മാര്‍ കശ്യപനെ പശ്യകന്‍ എന്നു കാണാന്‍ അനുവദിയ്‌ക്കാറുണ്ട്‌അതുപോലെ സിംഹത്തെ തിരിച്ചിട്ടാല്‍ ഹിംസാ എന്നാകുംആസ എന്ന ധാതുവിന്‌ അവസാനിപ്പിയക്കുക എന്നും അര്‍ത്ഥമുണ്ട്‌ശ്രീമതിയും ഹിംസാസനത്തില്‍ ഈശ്വരിയും ആയിട്ടുള്ളവള്‍അതായത്‌ ശ്രീമതിയും ഹിംസകൊണ്ട്‌ അവസാനിപ്പിയ്‌ക്കുന്നതില്‍ ഈശ്വരിയും ആയിട്ടുള്ളവള്‍സംഹാരമാകുന്ന ഹിംസകൊണ്ട്‌ ജഗത്തിനെ നശിപ്പിയ്‌ക്കുന്നവള്‍ എന്നു താല്‍പ്പര്യംസിംഹത്തെ തിരച്ചിട്ടാല്‍ ഹംസി എന്നുമാകാംശ്രീമതിയും ഹംസിയുമായ ഈശ്വരിഹംസി ഹംസമന്ത്രസ്വരൂപിണിയായിരിയ്‌ക കുന്നവള്‍ശ്വസോഛ്വാസത്തോടുകൂടി ജപിയ്‌ക്കപ്പെടുന്ന മന്ത്രമാണ്‌ ഹംസഃ എന്ന അജപാമന്ത്രംശ്വാസോഛ്വാസം തന്നെ ആയ ദേവി എന്നും ഇതിനാല്‍ അര്‍ത്ഥമാകാംഇതുവരെ പറഞ്ഞ മാന്നു നാമങ്ങള്‍ സൃഷ്ടിയുടേയും സ്ഥിതിയുടേയും സംഹാരത്തിന്റേയും അംശങ്ങള്‍ അടങ്ങിയതാണ്‌അതുപോലെ സത്വരജസ്തമോഗുണങ്ങളുടേയും സാന്നിദ്ധ്യം കാണാന്‍ കഴിയും.

4. ചിദഗ്നികുണ്ഡസംഭൂതാ

ചിത്താകുന്ന അഗ്നികുണ്ഡത്തില്‍ നിന്ന്‌ സംഭവിച്ചവള്‍ചിത്ത്‌ എന്നതിന്‌ അറിവ്‌ചൈതന്യംഹൃദയംആത്മാവ്‌ എന്നെല്ലാം അര്‍ത്ഥം ചിത്തുതന്നെ അഗ്നിയാകയാല്‍ അജ്ഞതഇരുട്ട്‌ബഹിര്‍മ്മുഖത്വംസംസാരം എന്നിവയെല്ലാം ദഹിപ്പിച്ചുകളയുന്നുഅതോടുകൂടി ഭഗവതി പ്രത്യക്ഷമാകുകയും ചെയ്യുന്നുരേണു എന്ന സൂര്യവംശരാജാവിന്‌ യാഗാഗ്നിയില്‍നിന്ന്‌ ഭഗവതിപ്രത്യക്ഷയായിട്ടുണ്ട്‌  കഥ ഇവിടെ സൂചിപ്പിച്ചു.  ദേവന്മാര്‍ ഭണ്ഡാസുരപീഡിതന്മാരായി സ്വന്തം മാംസം ഹോമിച്ചുകൊണ്ട്‌ ഭഗവതിയെ ഉപാസിച്ചുതുടങ്ങിഅവസാനം ദേഹം തന്നെ ഹോമിയ്‌ക്കാന്‍ തുടങ്ങിയപ്പോള്‍ കുണ്ഡത്തില്‍നിന്ന്‌ ഭഗവതി പ്രത്യപ്പെട്ടു കഥയും സൂചിപ്പിച്ചുപൂജ ഹോമം മുതലായതുമായി ബന്ധപ്പെട്ടവര്‍ക്ക്‌ കുണ്ഡം എന്നു പറഞ്ഞാല്‍ത്തന്നെ ചതുരശ്രകുണ്ഡമാണ്‌ ആദ്യം ഓര്‍മ്മയില്‍ വരികചതുരശ്രം പൃഥിവിയുടെ ചിഹ്നമാണ്‌പൃഥിവി മൂലാധാരചക്രവുമായിബന്ധപ്പെട്ടുകിടക്കുന്നുചിത്ത്‌ അതായത്‌ ജീവാത്മാവ്‌ മൂലാധാരത്തില്‍ കുണ്ഡലിനിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു എന്നും ജീവാത്മാവ്‌ മോക്ഷത്തിനായി ശ്രമിയ്‌ക്കുമ്പോള്‍ കുണ്ഡലിനി സുഷുമ്നയില്‍ക്കൂടി സഹസ്രാരത്തിലേയ്‌ക്കു പോകുന്നു എന്നും പ്രസിദ്ധമാണ്‌

5. ദേവകാര്യസമുദ്യതാ

ദേവകാര്യത്തിനായി സമുദ്യതാമഹിഷാസുരവധംഭണ്ഡാസുരവധം മുതലായ ദേവകാര്യത്തിനായി പുറപ്പെട്ടവള്‍.ദേവന്റെ കാര്യത്തിനായി പുറപ്പെട്ടവള്‍പരമാത്മാവിന്റെ ഇച്ഛയാല്‍  ജഗത്തുണ്ടാക്കിത്തീര്‍ക്കാന്‍ പുറപ്പെട്ടവള്‍.ദേവശബ്ദത്തിന്‌ കളിയ്‌ക്കുക എന്നര്‍ത്ഥം ഉണ്ട്‌കളിയ്‌ക്കാനിയി തുനിഞ്ഞിറങ്ങിയവള്‍ഭഗവതിയുടെ ലീലയാണല്ലോ എല്ലാംദേവനാകുന്ന കാര്യത്തിനായി പുറപ്പെട്ടവള്‍ജീവാത്മാവ്‌ പരമാത്മാവിനോട്‌ ചേര്‍ന്ന്‌ മുക്തനാകാന്‍ ശ്രമിയ്‌ക്കുമ്പോള്‍ അതിനു സഹായമായി ഒപ്പം പോകുന്നവള്‍ഭഗവതിയുടെ സഹായമില്ലാതെ മോക്ഷം കിട്ടുവാന്‍ സാദ്ധ്യമല്ലസഹസ്രാരത്തിലുള്ള പരമാത്മസംയോഗം ലക്ഷ്യമായി പുറപ്പെട്ടവള്‍.



അഭിപ്രായങ്ങളൊന്നുമില്ല