Latest

17 (39-40) - ലളിതാ സഹസ്രനാമം

39.കാമേശജ്ഞാതസൗഭാഗ്യമാർദ്ദവോരുദ്വയാന്വിതാ

കാമേശജ്ഞാതസൗഭാഗ്യമാർദ്ദവോരുദ്വയാന്വിതായൈ നമഃ

ശ്രീകാമേശ്വരന് മാത്രം അറിയാവുന്ന ശ്രീ വിദ്യയുടെ വാമാചാര, ദക്ഷിണാചാര എന്നീ സുന്ദരവും ആർദ്രവുമായ തുടകളുള്ളവൾ രണ്ട് വിദ്യയോടുള്ള സമീപനങ്ങളാണ് രണ്ട് തുടകളെ ചിത്രീകരിച്ചിരിക്കുന്നത്. ശിവസൗഭാഗ്യയെക്കുറിച്ചുള്ള അറിവ് ഭാഗ്യം, അനുഗ്രഹം, ഐശ്വര്യം എന്നിവയെ സൂചിപ്പിക്കുന്നു. മർദവ വളരെ മൃദുവുമാണ്. ശ്രീമാതാവിനെ നാം ഭക്തിയോടെ സമീപിച്ചാൽ അതിശക്തമായ ശക്തിയോടെ പ്രതികരിക്കും.

40.മാണിക്യമുകുടാകാരജാനുദ്വയവിരാജിതാ

മാണിക്യമുകുടാകാരജാനുദ്വയവിരാജിതായൈ നമഃ

രണ്ട് മാണിക്യം കൊണ്ട് നിർമ്മിച്ച മാണിക്യ സിംഹാസനങ്ങൾ പോലെ അമ്മയുടെ കാൽമുട്ടുകള്‍ തിളങ്ങുന്നു എന്ന് ശ്രീ ലളിതാദേവിയുടെ പവിത്രനാമം സൂചിപ്പിക്കുന്നു. ശ്രീദേവിയുടെ കാൽമുട്ടുകളെ സൗന്ദര്യലഹരിയിലെ ശ്ലോകം 82ൽ   കഠിനമായവയും, വൃത്താകാരമുള്ളവയുമായ കാൽമുട്ടു കളാൽ ഐരാവതത്തിന്റെ മസ്തകങ്ങളെയും വെല്ലുന്നു എന്ന് പരാമർശിച്ചിട്ടുണ്ട്. മുട്ടുകൾ വട്ടത്തിലും ഉരുണ്ടും മാണിക്യംപോലെ ശോഭയും മിനുസവും ഉള്ളതും ആകുന്നു എന്നത്ഥം.




അഭിപ്രായങ്ങളൊന്നുമില്ല