Latest

4 (13-14) - ലളിതാ സഹസ്രനാമം

13. ചമ്പകാശോകപുന്നാഗസൗഗന്ധികലസത്കചാ

ചമ്പകാശോകപുന്നാഗസൗഗന്ധികലസത്കചായൈ നമഃ

ചമ്പകംഅശോകംപുന്നാഗംസൗഗന്ധികം എന്നിവകൊണ്ട്‌ ശോഭിയ്‌ക്കുന്ന തലമുടിയുള്ളവള്‍പുന്നാഗം എന്നതിന്‌ പുന്നമരത്തിന്റെ പൂവ്‌ എന്നും ആമ്പല്‍പ്പൂവ്‌ എന്നും അര്‍ത്ഥമുണ്ട്‌സൗഗന്ധികത്തിന്‌ ഇടിവെട്ടിപ്പൂവ്‌ എന്നും കറുത്ത ആമ്പല്‍ എന്നും അര്‍ത്ഥം കാണുന്നുമേല്‍പ്പറഞ്ഞപൂവുകള്‍ക്ക്‌ ശോഭകൊടുക്കുന്നത്‌ ഭഗവതിയുടെ തലമുടിയാണെന്ന അര്‍ത്ഥവും പറയാം.


14. കുരുവിന്ദമണിശ്രേണീകനത്കോടീരമണ്ഡിതാ

കുരുവിന്ദമണിശ്രേണീകനത്കോടീരമണ്ഡിതായൈ നമഃ

കുരുവിന്ദമണികളുടെ അഥവാ ശ്രഷ്ഠമായ പദ്മരാഗത്തിന്റെ നിരകൊണ്ട്‌ ശോഭിയ്‌ക്കുന്ന മകുടം കൊണ്ട്‌ അലംകൃതയായിട്ടുള്ളവള്‍ചുവന്ന പ്രഭയുള്ള പദ്മരാഗം ധരിച്ചുള്ള ഭഗവതിയെ ധ്യാനിയ്‌ക്കുന്നത്‌ ഭക്തിയുണ്ടാക്കാന്‍ നല്ലതാണെന്നു കാണുന്നു.




അഭിപ്രായങ്ങളൊന്നുമില്ല