5 (15-16) - ലളിതാ സഹസ്രനാമം
15.അഷ്ടമീചന്ദ്രവിഭ്രാജദളികസ്
അഷ്ടമീചന്ദ്രവിഭ്രാജദലികസ്ഥലശോ
അഷ്ടമീചന്ദ്രനെപ്പോലെ ശോഭിയ്‌ക്കുന്ന നെറ്റിത്തടമുള്ളവള്‍. ഇരു പക്ഷത്തിലും ചന്ദ്രന് തുല്യത വരുന്ന ഒരേ ഒരു തിഥി അഷ്ടമിയാണ്. ശുക്ലപക്ഷം കൂടുതല്‍ കൂടുതല്‍ വെളിവായി വരുന്നതും കൃഷ്ണപക്ഷം കൂടുതല്‍ കൂടുതല്‍ മറഞ്ഞു വരുന്നതും ആണ്. മായയ്ക്ക് ഇതുപോലെ ഇരു ശക്തികളുണ്ട്. മറയ്ക്കുന്നത് മായയും വെളിവാക്കുന്നത് വിദ്യയും. നമ്മെ സംബന്ധിച്ചിടത്തോളം ഒന്നും അറിയാതിരുന്നാലും വിഷമമില്ല, എല്ലാം അറിഞ്ഞാലും വിഷമമില്ല. വിഷമം വരുന്നത് പകുതിയറിയുമ്പോഴാണ്. പ്രകൃതി എല്ലാകാര്യത്തിലും കുറച്ചുവെളിവാക്കുകയും കുറച്ചുഭാഗം മറച്ചുവെയ്‌ക്കുകയും ചെയ്യുന്നതിനാലാണ് സംസാരം നടന്നുപോകുന്നതുതന്നെ. ഭഗവതിയുടെ പുതിയചന്ദ്രനേപ്പോലെ ശോഭിയ്‌ക്കുന്ന നെറ്റിത്തടം ഇതായിരിക്കാം വെളിവാക്കുന്നത്.
16.മുഖചന്ദ്രകളങ്കാഭമൃഗനാഭിവിശേ
മുഖചന്ദ്രകളങ്കാഭമൃഗനാഭിവിശേഷകാ
മുഖമാകുന്ന ചന്ദ്രന് കളങ്കം എന്നപോലെ ഉള്ള കസ്തൂരികൊണ്ട് തൊടുകുറിയിട്ടവള്‍. ചന്ദ്രന്റെ കളങ്കത്തിന് സുഗന്ധം ഇല്ല. പക്ഷേ ഭഗവതിയുടെ ശോഭയുള്ള മുഖത്തെ ഈ കറുത്ത അടയാളത്തിന് സുഗന്ധമാണ്. കസ്തൂരിമാന്‍ സുഗന്ധം പുറപ്പെടുന്നത് തന്നില്‍നിന്നുതന്നെ ആണെന്ന് മനസ്സിലാകാതെ ഓടി നടക്കുമത്രേ. സ്വന്തം കണ്ണിനു കാണാന്‍ പറ്റാത്തിടത്ത് കസ്തൂരീതിലകം തൊട്ടുകൊണ്ട് ഭഗവതി ഭക്തന്മാരോട് നിങ്ങള്‍ തിരയുന്നത് നിങ്ങളുടെ അടുത്തുതന്നെ ഉണ്ടെന്ന് ഉപദേശിയ്‌ക്കുകയാണെന്നു തോന്നും.
അഭിപ്രായങ്ങളൊന്നുമില്ല