9 (23-24) - ലളിതാ സഹസ്രനാമം
23.പദ്മരാഗശിലാദര്ശപരിഭാവികപോ
പദ്മരാഗശിലാദർശപരിഭാവികപോലഭുവേ നമഃ
പദ്മരാഗമെന്ന രത്നങ്കൊണ്ട് ഉണ്ടാക്കിയ കണ്ണാടിപോലെ ഉള്ള കവിള്‍ത്തടമുള്ളവള്‍. പദ്മരാഗം കുറഞ്ഞൊരു ചുവപ്പുള്ള രത്നമാണ്. ചുവപ്പുള്ളതും കണ്ണാടിപോലെ മിനുത്തതുമാണ് ഭഗവതിയുടെ കവിള്‍ത്തടം. അമ്മയുടെ മുഖം നേരത്തെ ഉദിക്കുന്ന സൂര്യനെക്കാൾ തിളക്കമുള്ളതാണ്. അമ്മയുടെ സ്നേഹവും വാത്സല്യവും കൊണ്ട് അവൾ അനുഗ്രഹിക്കുന്ന അവളുടെ ഭക്തരിൽ പോലും അവർ പ്രതിഫലിക്കുന്നു. രാഗങ്ങള്‍ ആഗ്രഹങ്ങള്‍. ശിലനം ത്യജിയ്‌ക്കല്‍. ആദര്‍ശം ശരിയ്‌ക്കുകാണല്‍. പരിഭാവിയ്‌ക്കുക ധ്യാനിയ്‌ക്കുക. അന്തമില്ലാത്തിടത്തോളം ഉള്ള ആഗ്രഹങ്ങള്‍ ത്യജിച്ചാല്‍ നമുക്ക് ഭഗവതിയുടെ കവിളിണ ശരിയ്‌ക്കുകാണാനും തുടര്‍ന്ന് ധ്യനിയ്‌ക്കാനും കഴിയും.
24.നവവിദ്രുമബിംബശ്രീന്യക്കാരി
പുതിയ വിദ്രമത്തിന്റേയും ചെന്തൊണ്ടിപ്പഴത്തിന്റേയും ശോഭയെ തള്ളിക്കളയുന്നതാണ് ഭഗവതിയുടെ ചുണ്ടുകള്‍. ഭഗവതിയുടെ ചുണ്ടുകൾ ചുവന്ന പവിഴങ്ങളോടും ചുവന്ന ബിംബപഴങ്ങളോടും താരതമ്യപ്പെടുത്തുന്നു. മുകളിലെ ചുണ്ട് ചുവന്ന പവിഴം പോലെയും കീഴ്ചുണ്ട് ബിംബപഴം പോലെയുമാണ്. പവിഴങ്ങളും ബിംബപഴങ്ങളും നിറത്തിലും മൂല്യത്തിലും സമ്പന്നമാണെങ്കിലും അമ്മയുടെ ചുണ്ടുകൾ സൗന്ദര്യത്തിൽ അവയെ മറികടക്കുന്നു. നവനിധിയാല്‍ അറിയപ്പെടുന്ന ദ്രുമന്റെ കുബേരന്റെ ബിംബമായ ശ്രീയെ ന്യക്കരിയ്‌ക്കുന്നവര്‍ക്ക് ത്യജിയ്‌ക്കുന്നവര്‍ക്ക് രദനം ചെയ്യുന്ന ഛദത്തോടുകൂടിയവള്‍. കുബേരന്റേതുപോലുള്ള ശ്രീയേക്കൂടി ത്യജിയ്‌ക്കുവാന്‍ സന്നദ്ധരായവര്‍ക്ക് എല്ലാ മറവുകളും നീക്കിക്കൊടത്ത് ഭഗവതി പ്രത്യക്ഷയാകുന്നു.
അഭിപ്രായങ്ങളൊന്നുമില്ല