34 (84-85)ലളിതാ സഹസ്രനാമം
34) 84-85 ലളിതാ സഹസ്രനാമം
ഹരനേത്രാഗ്നിസന്ദഗ്ദ്ധകാമസഞ്ജീ
ശ്രീമദ്വാഗ്ഭവകൂടൈകസ്വരൂപമുഖപങ്
84.ഹരനേത്രാഗ്നിസന്ദഗ്ധകാമസഞ്ജീ
ശിവന്റെ മൂന്നാം തൃക്കണ്ണില്‍ നിന്നുത്ഭവിച്ച അഗ്നിയില്‍ ദഹിച്ചുപോയ കാമദേവന്റെ ജീവിതത്തെ പുനരുജ്ജീവിപ്പിച്ച ഔഷധി ആയിട്ടുള്ളവള്‍. സൌന്ദര്യ ലഹരി ശ്ലോകം 5ൽ പരാമർശിച്ചിട്ടുള്ളതും നോക്കുക. ശിവനിലേയ്‌ക്ക് നയിക്കുന്ന തപസ്സാകുന്ന അഗ്നിയില്‍ വെന്തവരുടെ ആഗ്രഹങ്ങള്‍ സാധിയ്‌ക്കുന്നതിനും അറിവില്ലാത്തവരെ ഈശ്വര സാക്ഷാത്കാ രത്തിലെത്തിക്കാനുള്ള ഔഷധമായി ജീവിപ്പിയ്‌ക്കുന്നതിനും ഭഗവതി ശ്രദ്ധിയ്‌ക്കും. സംഹാരത്തിലേയ്‌ക്ക് നയിക്കുന്ന അഗ്നിയില്‍ ദഗ്ധമായ ആഗ്രഹരൂപത്തിലുള്ള സങ്കല്‍പ്പങ്ങള്‍ക്ക് ജീവന്‍ കൊടുക്കുന്നവള്‍. എല്ലാം നശിച്ചുപോകുന്ന കല്‍പ്പാന്തത്തിലെ സംഹാരാഗ്നിയില്‍ ജീവികളുടെ സങ്കല്‍പ്പങ്ങളും ആഗ്രഹങ്ങളും അതില്‍നിന്ന് ഉണ്ടാകുന്ന കര്‍മ്മങ്ങളും നശിച്ചുപോകുന്നു. അവയെ വീണ്ടും പുനസ്സൃഷ്ടിയ്‌ക്കുന്നത് പ്രകൃതീസ്വരൂപിണിയായ ഭഗവതിയാണ്.
85.ശ്രീമദ്വാഗ്ഭവകൂടൈകസ്വരൂപമു
ശ്രീമത്തായിരിയ്‌ക്കുന്ന വാഗ്ഭവകൂടം ആയിരിക്കുന്ന ഏകസ്വരൂപ മുഖപങ്കജം പോലെയുള്ള മുഖത്തോടുകൂടിയവള്‍. ശ്രീവിദ്യാ മന്ത്രത്തിന് 15 അക്ഷരങ്ങളുണ്ട്. പഞ്ചദശീ എന്ന് പ്രസിദ്ധമായ ഈ മന്ത്രത്തിന് മൂന്നു ഭാഗങ്ങൾ ഉണ്ട്. വാഗ്ഭവകൂടം, മദ്ധ്യകൂടം, ശക്തികൂടം. ദേവിയുടെ ധ്യാനരൂപമായ പഞ്ച ദശാക്ഷരി മന്ത്രത്തിന്റെ ഭാഗമാണ് ഇവ. ഇതില്‍ വാഗ്ഭവകൂടം മുഖം അഥവാ കഴുത്തിനു മുകളിലുള്ള ഭാഗം, വാഗ്ഭവ കൂട്ടത്തെ പ്രതിനിധീകരിക്കുന്നു. വാഗ്ഭവകൂട എന്നാൽ എല്ലാ സംസാരത്തിന്റെയും ഉറവിടം എന്നാണ് അർത്ഥമാക്കുന്നത്, അക്ഷരങ്ങളുടെ കൂട്ടമായ സംസാരം. ശ്രീവിദ്യാ മന്ത്രവും ഭഗവതിയും വേറെ അല്ല എന്നതു കൊണ്ട് വാഗ്ഭവകൂടം പോലെ തന്നെയാണ് ഭഗവതിയുടെ മുഖവും. ഇതുവരെയുള്ള പേരുകൾ അമ്മയുടെ സ്ഥൂല രൂപത്തെയോ ഭൗതിക രൂപത്തെയോ പരാമർശിക്കുന്നു. മന്ത്രസ്വരൂപം സൂക്ഷ്മരൂപങ്ങളെ വിവരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല