51 (193 -198) ലളിതാ സഹസ്രനാമം
51 (193 -198) ലളിതാ സഹസ്രനാമം,
ദുഷ്ടദൂരാദുരാചാരശമനീദോഷവർജ്ജിതാ
സർവ്വജ്ഞാസാന്ദ്രകരുണാസമാനാധികവർജ്‌ജിതാ
193. ദുഷ്ടദൂരാ
തന്റെ ഭക്തരെ ദുഷ്ടന്മാരിൽ നിന്ന് അകറ്റി നിർത്തുകയും, ഭക്തരെ ശ്രദ്ധ തിരിക്കുന്ന ചിന്തകളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുക എന്ന ഉത്തരവാദിത്തവും അമ്മ ഏറ്റെടുക്കുന്നു. വ്യതിചലിക്കുന്ന ചിന്തകൾ ഉൾപ്പെടെ ആത്മീയ പുരോഗതിക്ക് തടസ്സമാകുന്നതെന്തും ഭക്തർക്ക് അപ്രാപ്യമാകുമെന്ന് ഇത് സൂചിപ്പിക്കുന്നു. ദുഷ്ടന്മാര്ക്ക് ദൂരയായിട്ടുള്ളവള്. ദൂരാ എന്നാല്‍ അപ്രാപ്യാ എന്നര്‍ഥം. ദുഷ്ടന്മാര്ക്ക് അമ്മയെ ഭജിക്കാന്‍ സാദ്ധ്യത ഇല്ലാത്തതിനാല്‍ അമ്മ അകലെ ആണെന്നു തോന്നും.
194. ദുരാചാരശമനീ
ഭക്തരുടെ മോശം അഭിരുചികളും ശീലങ്ങളും അമ്മ നീക്കും. ദുരാചാരത്തെ ശമിപ്പിക്കുന്നവള്‍. ആചാരങ്ങളോ അനുഷ്ഠാനങ്ങളോ തെറ്റിദ്ധരിക്കുമ്പോൾ, അത് ദുരാചാരം അല്ലെങ്കിൽമോശം ശീലങ്ങളിലേക്ക് നയിക്കുന്ന ദുശ്ശീലങ്ങൾ എന്നറിയപ്പെടുന്നു. ഭക്തര്‍ ദുരാചാരങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ തെറ്റായ ആചാരങ്ങൾ അവസാനിപ്പിക്കുകയും ദുരാചാരങ്ങൾ തിരുത്തുകയും ചെയ്യും, ദുരാചാരത്തെ ശമനം ചെയ്യിക്കുന്നവള്‍. ശമനം എന്നാല്‍ ചവയ്‌ക്കല്‍ എന്നര്‍ഥം. പശുക്കളും മറ്റും ഭക്ഷിച്ചതു പിന്നെയും ചവയ്‌ക്കുന്നത് പോലെ ദുരാചാരങ്ങള്‍ ചെയ്താല്‍ അത് വീണ്ടും വീണ്ടും ഓര്‍മവരും. അതില്‍ നിന്ന് പുതിയ സങ്കല്‍പ്പങ്ങള്‍ ഉണ്ടായിവരികയും കര്‍മങ്ങള്‍ക്ക് വഴി വയ്‌ക്കുകയും ചെയ്യന്നു. അമ്മയുടെ മായാശക്തിയാണ് ഇതെല്ലാം ചെയ്യിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകളും അതുമൂലമുണ്ടാകുന്ന പാപങ്ങളും അമ്മയുടെ പാദസ്പർശത്തോടെ ഇല്ലാതാകും. പൂജാ സമയത്ത് സംഭവിക്കുന്ന തെറ്റുകൾ നമ്മുടെ ആത്മാർത്ഥമായ ദൈവ ഭക്തിയാൽമറികടക്കും.
195. ദോഷവര്‍ജിതാ
മക്കളുടെ എല്ലാ തെറ്റുകളും അമ്മ നീക്കം ചെയ്യും. ഭക്തരെ അമ്മ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. അവരുടെ ചെറിയ തെറ്റുകളും വീഴ്ചകളും അമ്മ ക്ഷമിക്കുന്നു. മനുഷ്യരിലെ ആഗ്രഹം, കോപം, അഹങ്കാരം, പിശുക്ക്, അസൂയ എന്നീ ഗുണങ്ങള്‍ നമ്മിൽ ഓരോരുത്തർക്കും ചിലത് കൂടുതലോ കുറവോ അനുപാതത്തിലുണ്ട്. അമ്മയോടുള്ള ഭക്തിയും, ആത്മാർത്ഥമായ പരിശ്രമവും, നമ്മുടെ ചിന്തകളും മനസ്സും അമ്മയിൽ കേന്ദ്രീകരിക്കുകയാണെങ്കിൽ ഈ ചെറിയ വീഴ്ചകളെ മറികടക്കാൻ സാധിക്കുകയും പാപമോചനം ഉറപ്പാക്കുകയും ചെയ്യും. പ്രാർത്ഥനയിൽ ഉറച്ച വിശ്വാസവും ആത്മാർത്ഥതയും നിലനിർത്തുക. മാനസികവും ശാരീരികവുമായ വൈകല്യങ്ങളെക്കുറിച്ച് വിലപിക്കുന്ന ഭക്തർക്ക് ഇത് ഒരു ഉപദേശമാണ്. ദോഷത്തിന് പ്രദോഷം എന്നൊരു അര്‍ഥമുണ്ട്. പ്രദോഷമെന്നാല്‍ അസ്തമയസന്ധ്യ, പ്രദോഷമില്ലാത്തവള്.
196. സര്‍വ്വജ്ഞാ
എല്ലാം അറിയുന്നു, അറിവിന്റെ പരകോടിയാണ് അമ്മക്ക് എല്ലാം അറിയാം. അമ്മ അറിയാതെ ഒന്നും തന്നെ ഇല്ല. എല്ലാം അറിവും സർവ്വജ്ഞയും ആണ്, ബാഹ്യവും ആന്തരികവുമായ അറിവിന്റെ പ്രകാശം, എല്ലാ ആത്മാവിനെയും പ്രകാശിപ്പിക്കുന്ന മനുഷ്യരാശിയുടെ പ്രധാന ശക്തിയാണ് സർവജ്ഞ. എല്ലാ രൂപങ്ങളെയും അറിയുന്നവള്‍, അവൾ യഥാർത്ഥ അറിവിന്റെ രൂപമുള്ളവളാണ്, യഥാർത്ഥ അറിവ് അമ്മയാണ്. എല്ലാം അറിയുന്നവനെണ് സർവജ്ഞൻ എന്നറിയപ്പെടുന്നത്. സര്വ്വജ്ഞന് എന്നതിന് ശിവനെന്നും വിഷ്ണുവെന്നും അര്‍ത്ഥമുണ്ട്. അവരുടെ പത്നിമാരായ ഗൗരിയും ലക്ഷ്മിയും ഭഗവതി തന്നെ ആണ്.
197. സാന്ദ്രകരുണാ
സാന്ദ്രം എന്നതിന് മനോഹരം എന്ന് അര്‍ത്ഥം. മനോഹരമായ കരുണയോടു കൂടിയവള്‍. കരുണ എന്നാൽ അനുകമ്പ എന്നാണ്. അമ്മ വളരെ അനുകമ്പയുള്ളവളാണ്. സാന്ദ്രമായകരുണയോടു കൂടിയവള്‍. കാരുണ്യത്തിന്റെ ഏറ്റവും ഉയർന്ന മൂർത്തീഭാവമാണ്, ഇടതടവില്ലാതെ കരുണചെയ്യുന്നവള്. അമ്മയിൽ നിറയെ വാത്സല്യമാണ്. നമ്മൾ മറ്റുള്ളവരിൽ നിന്ന് വാത്സല്യം ആഗ്രഹിക്കുന്നു, അമ്മയുടെ ഭക്തർക്ക് വാത്സല്യത്തിന്റെ സമുദ്രമാണ്. എല്ലാ ജീവജാലങ്ങളിലും അമ്മയ്ക്ക് മക്കളോടുള്ള സ്നേഹമല്ലാതെ മറ്റൊന്നുമില്ല.
198. സമാനാധികവര്‍ജ്ജിതാ
അമ്മ തന്റെ ഭക്തരിൽ വിവേചനം കാണിക്കുന്നില്ല. ഭക്തർ തമ്മിലുള്ള താരതമ്യങ്ങൾ മാറ്റിവച്ച് അമ്മ നിഷ്പക്ഷയാണ് സമനാധികവർജിത. എല്ലാവരോടും സമത്വത്തോടെ പെരുമാറുന്നവളും, ഭക്തരെ ഒരുപോലെ സ്നേഹിക്കുകയും നയിക്കുകയും ചെയ്യുന്നവളാണ്. അനുകമ്പയും വിവേചന രഹിതവുമായ അമ്മയുടെ കൂടെയായിരിക്കുന്നതിലൂടെ യഥാർത്ഥ അറിവിന്റെ സാക്ഷാത്കാരം സാധ്യമാണ്. അമ്മയ്ക്ക് തുല്യമോ വലുതോ ആയ വസ്തുവോവ്യക്തിയോ ആരുമില്ല, കാരണം അവൾ പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ്, ഭഗവതിയേക്കാള്‍ മേലയായിട്ടും ഒന്നും ഇല്ല, ആർക്കും തുല്യമല്ല അമ്മ.
അഭിപ്രായങ്ങളൊന്നുമില്ല