Latest

59 (238-243) ലളിതാ സഹസ്രനാമം

 59 (238-243) ലളിതാ സഹസ്രനാമം

മനുവിദ്യാ ചന്ദ്രവിദ്യാ ചന്ദ്രമണ്ഡലമധ്യഗാ ചാരുരൂപാ ചാരുഹാസാ ചരുചന്ദ്രകലാധരാ

238. മനുവിദ്യാ

ശ്രീവിദ്യയെ മനുവിദ്യ എന്നുവിളിക്കുന്നു ആരാധന ആദ്യം നിശ്ചയിച്ചത് മനുവാണ്, മനുവിദ്യാ മന്ത്രത്തെക്കുറിച്ചുള്ള അറിവ്‌ എന്ന്‌ അര്‍ഥം വരാം. ഉപാസകന്‌ ഉപാസിക്കുന്ന മന്ത്രത്തെക്കുറിച്ച്‌ ഉന്നതമായ അറിവ്‌ കിട്ടിക്കൊണ്ടിരിക്കും. അതിനാൽ ആരാധനയെ മനുവിദ്യ എന്ന് വിളിക്കുന്നു.

239. ചന്ദ്രവിദ്യാ

ശ്രീവിദ്യയെ ചന്ദ്രവിദ്യ എന്നും ഭാനുവിദ്യ എന്നും വിളിക്കുന്നു. വൈകുന്നേരം ചെയ്യുന്ന ശ്രീവിദ്യാപൂജയെ, ശ്രീചക്രപൂജയെ ചന്ദ്രവിദ്യ എന്ന് വിളിക്കുന്നു. ചന്ദ്രന്റെ വളരുന്നതും ക്ഷയിക്കുന്നതുമായ ചക്രങ്ങൾക്കനുസൃതമായും, പൂർണ്ണ ചന്ദ്രനും അമാവാസിക്കും അമ്മയെ ആരാധിക്കുന്നു.

240. ചന്ദ്ര മണ്ഡലമധ്യഗാ

കുണ്ഡലിനീശക്തി മൂലാധാരത്തിൽ നിന്ന് ഉണർന്ന് ആധാരപദ്മങ്ങളെ എല്ലാം ഭേദിച്ച്‌ മേല്‍പ്പോട്ടു പോകുമ്പോള്‍ അഗ്നിമണ്ഡലവും സൂര്യമണ്ഡലവും കടന്ന്‌ സഹസ്രകമലത്തിൽ ചന്ദ്രമണ്ഡലത്തില്‍ എത്തുന്നു ആ ചന്ദ്രന്റെ  മധ്യത്തിലാണ് അമ്മ  വസിക്കുന്നത്. അതിനാല്‍ ചന്ദ്രമണ്ഡലമധ്യഗാ.

241. ചാരുരൂപാ

ധ്യാനത്തിന്റെ ഊർജ്ജത്തെ അറിയുന്നതിന്റെ സൗന്ദര്യത്തെ, ആത്മീയ അനുഭവങ്ങളുടെ നേട്ടങ്ങളെ സൂചിപ്പിക്കുവാൻ ചാരുരൂപാ ഉപയോഗിക്കുന്നു. ചാരുവായ സുന്ദരമായ രൂപം ഉള്ളവള്‍.

242. ചാരുഹാസാ

ആകർഷകമായ പുഞ്ചിരിയോട്കൂടിയവള്‍. അമ്മ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഇരിക്കുന്നു.

243. ചാരുചന്ദ്രകലാധരാ

ശിവൻ ചന്ദ്രനെ തലയിൽ ധരികുന്നതിനാൽ ചന്ദ്രകലാധരൻ എന്ന് അറിയപ്പെടുന്നു. അമ്മ  ശിവന്റെ ഭാര്യയാണ്, മനോഹരമായ ചന്ദ്രക്കലയെ അമ്മയുടെ ശിരസ്സിലും ധരിച്ചിരിക്കുന്നു  അതിനാൽ അമ്മ  ചാരുചന്ദ്രകലാധരയാണ്. ചാരുവായിരിയ്‌ക്കുന്ന ചന്ദ്രക്കല ധരിയ്‌ക്കുന്നവള്‍. 



അഭിപ്രായങ്ങളൊന്നുമില്ല