63 (260 -267) ലളിതാ സഹസ്രനാമം
63 (260 -267) ലളിതാ സഹസ്രനാമം
സുപ്താപ്രാജ്ഞാത്മികാതുര്യാസർവ്വാവസ്ഥാവിവർജ്ജിതാ
സൃഷ്ടികർത്രീബ്രഹ്‌മരൂപാഗോപ്തീഗോവിന്ദരൂപിണീ
260. സുപ്താ
സുഷുപ്തിസ്വരൂപാ, സ്വപ്നമില്ലാത്ത ഉറക്കം ഗാഢനിദ്രയുടെ അവസ്ഥയാണ് അമ്മ. ജാഗ്രത്തും സ്വപ്നവും സുഷുപ്തിയും ഓരോ അവസ്ഥകളാണ്. നല്ല ഉറക്കത്തിന് ശേഷം ഒരാൾക്ക് ഉന്മേഷവും വിശ്രമവും ഊർജ്ജസ്വലതയും അനുഭവപ്പെടുന്നു. ഓരോ വ്യക്തിയും സ്വപ്നാവസ്ഥയിൽ സ്വന്തം സ്വപ്നലോകം സൃഷ്ടിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. സ്വയം സൃഷ്ടിച്ച സന്തോഷവും വേദനയും സത്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണയാൽ മനസ്സിലാക്കപ്പെടുന്നു. അതൊരു യാഥാർത്ഥ്യമല്ലെന്ന് മനസ്സിലാക്കി ഉറക്കമുണർന്ന് ഗാഢനിദ്രയുടെ അവസ്ഥ മനസ്സിലാക്കി, ഉണർന്നിരിക്കുന്ന അവസ്ഥയിലേക്ക് മടങ്ങുമ്പോൾ, താൻ ആനന്ദകരമായ അവസ്ഥയിലൂടെ കടന്നുപോയി എന്ന് അയാൾ കരുതുന്നു.
261. പ്രാജ്ഞാത്മികാ
പ്രജ്ഞ അതിബോധമുള്ള ആത്മാവ്. ആത്മാവിന്റെ പരമമായ ബോധമാണ് അമ്മ. ഗാഢനിദ്രയില്‍ മനസ്സോ ഇന്ദ്രിയങ്ങളോ പ്രവര്‍ത്തിയ്‌ക്കാതിരിക്കുമ്പോഴും നമ്മളില്‍ ഒരാള്‍ പ്രവര്‍ത്തിയ്‌ക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങൾ നമ്മുടെ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കുകയും, ആ അറിവ് സംസ്കരിക്കുകയും അനുഭവിക്കുകയും ചെയ്യുന്നതിനെ പ്രജ്ഞ എന്ന് വിളിക്കുന്നു. അതാണ് പരസ്വരൂപം.
262. തുര്യാ
ജാഗ്രത് സ്വപ്ന സുഷുപ്തി എന്നീ മൂന്ന് അവസ്ഥകൾക്ക് മുകളിലാണ് തുര്യ നാലാമത്തെ അവസ്ഥ. ഇവിടെ മനസ്സ് ശരീരം ഉണർന്നിരിക്കുന്നു, ആനന്ദപൂർണ്ണമായ അവസ്ഥയിലാണ് അതിനെ ബ്രഹ്മം എന്നും അര്‍ഥമാകാം. ധ്യാനത്തിന്റെ ഘട്ടങ്ങളുമായി ബന്ധപ്പെട്ട് ജാഗ്രത് സ്വപ്ന സുഷുപ്തി തുരിയ എന്നിവയെ അവസ്ഥകൾ എന്ന് വിളിക്കുന്നു, ആ ധ്യാനത്തിന്റെ അവസാന അവസ്ഥയാണ് അമ്മ
263. സര്‍വ്വാവസ്ഥാവിവര്‍ജിതാ
അമ്മ എല്ലാ അവസ്ഥാനങ്ങൾക്കും അപ്പുറമാണ്. ഒരവസ്ഥയും ഇല്ലാത്തവള്‍. ഇത് രണ്ടു വിധത്തില്‍ വ്യാഖ്യാനിക്കാന്‍ പറ്റുന്നതാണ്. വേദാന്തത്തിന്റെ അഭിപ്രായത്തില്‍ മുമ്പു വിശദീകരിച്ചിരിക്കുന്ന ഘട്ടങ്ങൾ അല്ലെങ്കിൽ അവസ്ഥകളുടെ തുരീയത്തെ അവസ്ഥാ എന്നു പറയാന്‍ പറ്റില്ല. ജാഗ്രത് സ്വപ്ന സുഷുപ്തികളാണവസ്ഥകള്‍. അതൊന്നും ഇല്ലാത്ത എന്നേ പറയാന്‍ പറ്റുകയുള്ളൂ. പക്ഷേ വ്യവഹാരത്തിനുവേണ്ടി തുരീയാവസ്ഥാ എന്നുപറയുന്നൂ എന്നേ ഉള്ളൂ, പരമാനന്ദാവസ്ഥയാണ് അമ്മ.
264. സൃഷ്ടികര്‍ത്രീ
സൃഷ്ടിയുടെ കർത്തവ്യം ചെയ്യുന്നവൾ, ഊർജ്ജമാണ് പരാശക്തി അല്ലെങ്കിൽ മയ എന്ന് വിളിക്കപ്പെടുന്ന ഒരു വസ്തുവിനെ സൃഷ്ടിക്കുന്നത്, ബ്രഹ്മാവിനെപ്പോലുള്ള രൂപങ്ങളെ പരമോന്നതത്വത്തിൽ നിന്ന് വേർതിരിക്കുന്നത് ഒരു മിഥ്യയാണ് മായ. അത് പ്രകൃതിയുടെ കാരണവും ഫലവുമാണ്.
265. ബ്രഹ്മരൂപാ
സ്രഷ്ടാവിന്റെ രൂപമായ ബ്രഹ്മാവിന്റെ രൂപത്തിലുള്ളവള്‍. ത്രിമൂർത്തികളുടെ സ്രഷ്ടാവ്. ബ്രഹ്മശബ്ദത്തിന് വേദം എന്ന അർത്ഥം ഉണ്ട് വേദങ്ങളെക്കുറിച്ചുള്ള അറിവാണ്. വേദമാതാവ് എന്നാണ് അമ്മയെ അറിയപ്പെടുന്നത്. ബ്രഹ്മത്തിന് ഓങ്കാരം, തത്ത്വം, തപസ്സ്, ബ്രഹ്മചര്യം, മോക്ഷം, ജ്ഞാനം, ധനം, ഭക്ഷണം, ചൈതന്യം, പ്രപഞ്ചം എന്നെല്ലാം അര്‍ഥമുണ്ട്. അമ്മയാണ് പരമമായ സത്യവും അറിവും ബൃഹത്തായ പ്രപഞ്ചത്തിന്റെ അസ്തിത്വവും.
266. ഗോപ്ത്രീ
പ്രപഞ്ചത്തിന്റെ മുഴുവൻ സംരക്ഷകയാണ് അമ്മ ഗോപ്ത പുരുഷലിംഗമാണ്, ഗോപ്ത്രി സ്ത്രീലിംഗമാണ്, ഗോപനം ചെയ്യുന്നവള്‍ അഥവാ രക്ഷിയ്‌ക്കുന്നവള്‍. സ്ഥിതിചെയ്യാന്‍ സഹായിയ്‌ക്കുകയാണ് രക്ഷ എന്നത്. ഏറ്റവും വലുത് മുതൽ ഏറ്റവും ചെറിയ ജീവികൾ വരെ അമ്മയുടെ കവചത്തിൽ സംരക്ഷിക്കപ്പെടുന്നു.
267. ഗോവിന്ദരൂപിണീ
വിഷ്ണുവിന്റെ രൂപത്തിലുള്ളവള്‍. സ്ഥിതികര്‍ത്താവായ വിഷ്ണുവിന്റെ രൂപത്തിലുള്ളത് ഗോപ്ത്രിയായ അമ്മ തന്നെ ആണ്.
അഭിപ്രായങ്ങളൊന്നുമില്ല