Latest

74 (327-333) ലളിതാ സഹസ്രനാമം

 

74 (327-333) ലളിതാ സഹസ്രനാമം

കലാവതീകലാലാപാകാന്താകാദംബരീപ്രിയാ

വരദാവാമനയനാവാരുണീമദവിഹ്വലാ

327. കലാവതീ

അമ്മ അറുപത്തിനാല് കലാരൂപങ്ങളുടെ മൂർത്തരൂപമാണ്. പ്രണവത്തിന്‌ അറുപത്തിനാല്‌ കലകളുണ്ട്‌. ഈ കലകള്‍കൊണ്ടാണ്‌ പ്രപഞ്ചം നിലനില്‍ക്കുന്നത്‌. അമ്മയും പ്രണവവും ഒന്നു തന്നെയായതിനാല്‍ കലാവതി ഈ ആശയത്തെ ശക്തിപ്പെടുത്തുന്നു. ചന്ദ്രക്കല എന്ന് വിളിക്കപ്പെടുന്ന ചന്ദ്രന്റെ പതിനാറ് ഘട്ടങ്ങൾ അമ്മ ആണെന്നാണ് മറ്റൊരു അർത്ഥം.


328. കളാലാപാ

കം എന്നത്‌ ബ്രഹ്മം. ലാല എന്നാല്‍ സരളമായി. ആപഃ എന്നത്‌ പ്രാപ്തിയും. ബ്രഹ്മത്തെ സരളമായി പ്രാപിക്കാവുന്നവള്‍. അതിനാല്‍ തന്നെ ഭക്തര്‍ക്ക്‌ ബ്രഹ്മാനുഭവം നേടിക്കൊടുക്കാന്‍ കലാലാപയായ അമ്മയ്ക്ക് യാതൊരു പ്രയാസവും ഇല്ല. കലകളെ അമ്മയുടെ  സംഭാഷണമായി കണക്കാക്കുന്നു, മധുരമായ ഭാഷ ണത്തോടുകൂടിയവള്‍. അമ്മ സംസാരിക്കുന്നതെല്ലാം ഒരു കലയാണ്.


329. കാന്താ

ക എന്നാൽ ബ്രഹ്മവും അന്തഃ എന്നാൽ അവസാനം, പൂർത്തീകരണം അല്ലെങ്കിൽ അന്തിമം. വേദാന്തപരമായ നിർവ്വചനം അനുസരിച്ച്, പരമമായ യാഥാർത്ഥ്യം ബ്രഹ്മമാണ്, അമ്മയാണ് പരമമായ സത്യം. കാന്ത എന്ന വാക്കിന്റെ ഒരു അർത്ഥം ഒരു ഉത്തമ സഹകാരിയാണ്, ഉത്തമ ഭാര്യ പരമശിവന്റെ ഭാര്യ ആയതിനാല്‍ കമനീയതകാരണം കാന്താ.


330. കാദംബരീപ്രിയാ

അമ്മയ്ക്ക് കദംബപുഷ്പങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന തേൻ ഇഷ്ടമാണ്. കദംബ എന്നാൽ പല വസ്തുക്കളുടെ കൂട്ടം അല്ലെങ്കിൽ മിശ്രിതം എന്നും അർത്ഥമുണ്ട്. അമ്മയ്ക്ക്, ദേവതകൾക്ക് നിവേദ്യമായി കല്‍പ്പിയക്കുന്ന പഴങ്ങൾ, പാകം ചെയ്ത വസ്തുക്കള്‍, ശുദ്ധമായ ഹൃദയത്തോടും ഭക്തിയോടും കൂടി സമർപ്പിക്കുന്ന വഴിപാട് അമ്മ സ്വീകരിക്കും. പിന്നീട് ആ ഭക്ഷണം കഴിക്കുന്നത് ദേവതകളുടെ അനുഗ്രഹമായി കണക്കാക്കുന്നു. കാദംബരീ എന്നതിന്‌ സരസ്വതീ എന്ന്‌ അര്‍ഥം വരാം. 


331. വരദാ

വര എന്നാൽ ഇഷ്ടം ദാ എന്നാൽ കൊടുക്കുന്നവൾ. വരം, അനുഗ്രഹങ്ങൾ നൽകുന്നവളാണ് അമ്മ. ഭക്തർക്ക് അവരുടെ പ്രിയപ്പെട്ട ആഗ്രഹം നൽകുന്നവളാണ്, ഇഷ്ടങ്ങള്‍ സാധിച്ചു തരുന്നവളാണ്  അമ്മ.


332. വാമനയനാ

വാമമെന്നതിന്‌ മനോഹരം എന്നര്‍ഥം. അനുകമ്പയും സ്നേഹവും പ്രകടിപ്പിക്കുന്ന മനോഹരമായ കണ്ണുകളുണ്ട്. ശിവന്റെ  നാമങ്ങളിൽ ഒന്നാണ് വാമദേവൻ, വാമ എന്നാൽ ഇടത് എന്നും അർത്ഥം. അർദ്ധനാരീശ്വരൻ. അമ്മ ഇടതുകണ്ണിനെയാണ്  പ്രതിനിധീകരിക്കുന്നത്. അയന എന്നാൽ ചലിക്കുന്നത് അതിനാൽ വാമനയന എന്നാൽ ഇടത്തോട്ട് നയിക്കുന്നവൾ.


333. വാരുണീമദവിഹ്വലാ

ഈത്തപ്പഴം കൊണ്ടുണ്ടാക്കുന്ന

വാരുണീ എന്നൊരു വിശിഷ്ടമായ മദ്യമുണ്ട്‌. അതിന്റെ മദത്തിനായി വിഹ്വലാ അത് മയക്കുന്ന മദ്യത്തിന്റെ  സ്വഭാവത്തിലാണ് അഥവാ പരിഭ്രമമുള്ളവള്‍. അമൃത് മഥനസമയത്ത്‌ അമൃതത്തിനുമുമ്പ്‌ വാരുണീ എന്ന മദ്യം ഉണ്ടായി. ഈ മദ്യം ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങളാണ്‌. മദ്യത്തിന്റെ ലഹരിപോലെ ജീവിതത്തിലെ അനുഭവങ്ങള്‍ വന്നും പോയും ഇരിക്കുന്നു. ഇതുമനസ്സിലായാലും മദ്യത്തിനോട്‌ ഉള്ള ആസക്തി പോലെ അനുഭവങ്ങള്‍ക്കായി എല്ലാവരും വിഹ്വലരാകുന്നു. ജീവന്മരുടെ രൂപത്തി ലുള്ളത്‌ ഭഗവതിതന്നെ ആകയാല്‍ മദവിഹ്വലയാണ്‌.




അഭിപ്രായങ്ങളൊന്നുമില്ല