Latest

82 (373-378) ലളിതാ സഹസ്രനാമം

82 (373-378) ലളിതാ സഹസ്രനാമം

കാമേശ്വരപ്രാണനാഡീകൃതജ്ഞാകാമപൂജിതാ 

ശൃംഗാരരസസംപൂർണ്ണാജയാജാലന്ധരസ്ഥിതാ


373. കാമേശ്വരപ്രാണനാഡീ

കാമേശ്വരന്റെ പ്രാണനാഡി ആയിട്ടുള്ളവള്‍. അമ്മ പരമേശ്വരന്റെ ജീവ നാഡി അല്ലെങ്കിൽ ജീവസ്രോതസ്സ്. ജീവൻ

കാമേശ്വരന് കൊടുക്കുന്ന ആത്മ സ്പന്ദനം ആണ്. പരമശിവന്റെ ജീവനാഡിയായിട്ടുള്ളവള്‍. ജീവിക്കാനുള്ള ആഗ്രഹമാണ് കാമ. ജീവശക്തി നൽകുന്നത് ഈശ്വരനാണ്.


374. കൃതജ്ഞാ

തന്റെ ഭക്തരുടെ പ്രവൃത്തികളെക്കുറിച്ച് അമ്മ ബോധവതിയാണ്. എല്ലാവരും ചെയ്യുന്ന പുണ്യപാപങ്ങളുടെ സാക്ഷിയും ന്യായാധിപതിയും വിധികർത്താവുമാണ്. കൃതമായിഎല്ലാം അറിയുന്നവള്‍.


375. കാമപൂജിതാ

കാമ എന്നത് ശിവന്റെ മറ്റൊരു പേരാണ്,ശിവനും അമ്മയെ ആരാധിക്കുന്നു. കാമദേവനാല്‍ പൂജിക്കപ്പെടുന്നവള്‍


376. ശൃംഗാരരസസംപൂര്‍ണ്ണാ

സ്നേഹത്തിന്റെയും ആനന്ദത്തിന്റെയും മൂർത്തീഭാവമാണ് അമ്മ. സമ്പൂർണ്ണ ആനന്ദത്തിന്റെ അവസ്ഥയായ ബ്രഹ്മാനന്ദത്താൽ അമ്മ പൂർണ്ണമാണ്.


377. ജയാ

അമ്മ എന്നും വിജയിയാണ്. പ്രതിബന്ധങ്ങളെ മറികടക്കാനുള്ള ശക്തിയാണ് അമ്മ. ജയമെല്ലാം അമ്മയുടെ സ്വരൂപമായതിനാല്‍ ജയ.


378. ജാലാന്തരസ്ഥിതാ

ഹൃദയ കേന്ദ്രത്തിലാണ് അമ്മ സ്ഥിതി ചെയ്യുന്നത്, അതിനെ അനാഹത ചക്രം എന്ന് വിളിക്കുന്നു. ആദി ശങ്കരാചാര്യൻ അമ്മയുടെ പീഠങ്ങൾ സ്ഥാപിച്ചിട്ടുണ്ട് അതുപോലെ നിരവധി കേന്ദ്രങ്ങൾ അല്ലെങ്കിൽ ശക്തിപീഠങ്ങൾ ഭൂമിശാസ്ത്രപരമായി ഉണ്ട്, ജലാന്തര്‍ എന്ന സ്ഥലത്തുള്ള ശക്തിപീഠത്തിൽ, ജാലാന്തര പീഠത്തില്‍ സ്ഥിതിചെയ്യുന്നവള്‍.




അഭിപ്രായങ്ങളൊന്നുമില്ല