Latest

93 (436-441) ലളിതാ സഹസ്രനാമം

 

93 (436-441) ലളിതാ സഹസ്രനാമം

കുശലാകോമളാകാരാകുരുകുല്ലാകുളേശ്വരീ 

കുളകുണ്ഡാലയാകൗളമാർഗ്ഗതത്പരസേവിതാ


436.കുശലാ

അമ്മ സമർത്ഥയാണ്. സൃഷ്ടി മുതലായ പ്രവർത്തനങ്ങളിൽ അമ്മ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കുശലത്തിന് നൈപുണ്യം എന്നും അർത്ഥമുണ്ട്. അമ്മ പ്രപഞ്ചത്തെ സൃഷ്ടിച്ചു, എല്ലാം വീണ്ടും പ്രപഞ്ചത്തിലേക്ക് ലയിക്കുമ്പോൾ അമ്മ മാത്രമാണ് സാക്ഷി.


437.കോമളാകാരാ

മൃദുവായതും മനോഹരവും ആയിട്ടുള്ളവൾ. അമ്മയുടെരൂപം ആർദ്രമായ അതിലോലമായതും ഭംഗിയുള്ളതുമാണ്. ചിത്രശലഭം, മഞ്ഞു തുള്ളികൾ, പ്രകാശ കിരണങ്ങൾ, പുഷ്പ ദളങ്ങൾ മുതൽ മനുഷ്യരും മൃഗങ്ങളും വരെയുള്ള ഏറ്റവും സൂക്ഷ്മമായ രൂപമാണ്, അമ്മ എല്ലാവരിലും വസിക്കുന്ന ദേവതയാണ്.


438.കുരുകുല്ലാ

കുരുകുല്ല എന്ന ദേവസ്വരൂപം ഉള്ളവള്‍. ആഗ്രഹങ്ങൾ നിറഞ്ഞ ദ്വൈത മനസ്സിനെ ദ്വൈതമല്ലാത്ത ശുദ്ധമായ മനസ്സാക്കി മാറ്റുന്നവളാണ് അമ്മ. താരാ ദേവിയുടെ മറ്റൊരു പേരാണ് കുരു കുല്ല. ശ്രീചക്രത്തിൽ വസിക്കുന്ന ദേവതകളിൽ ഒരാളാണ് അമ്മ.


439. കുളേശ്വരീ

കുല എന്നത് വംശം, കുടുംബം എന്ന് അർത്ഥമാക്കുന്നു. ഈശ്വരി ദേവി, സംരക്ഷകൻ, ഭരണാധികാരി. അമ്മ എല്ലാ കുടുംബത്തിലും രാജ വംശത്തിലും, ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ഭരണാധികാരിയാണ്.


440.കുളകുണ്ഡാലയാ

അമ്മയുടെ വാസസ്ഥലം മുലധാരമാണ്, ഇതിനെ കുളകുണ്ഡം എന്നും വിളിക്കുന്നു. മൂലധാരത്തിലെ  മധ്യഭാഗത്തുള്ള ബിന്ദുവായി കുളകുണ്ഡത്തിൽ ചുരുണ്ട സർപ്പത്തിന്റെ രൂപത്തിൽ ദേവി ഉറങ്ങിക്കിടക്കുന്നു. ഇതാണ് കുണ്ഡലിനിയുടെ വിശ്രമസ്ഥലം.


441.കൗളമാർഗ്ഗതത്പരസേവിതാ

ശ്രീ വിദ്യ അല്ലെങ്കിൽ ശ്രീ ദേവി പൂജയെ മൂന്ന് പ്രീതികളായി തിരിച്ചിരിക്കുന്നു അതിൽ കൗളയിലേക്കുള്ള, കൗളമാർഗ ആചാരപാതയിൽ കൗള ആരാധനാ പാരമ്പര്യം പിന്തുടരുന്നവരാണ് പരസേവിത,  ഭക്തരെ അവരെ കൗളമാർഗതത്പരസേവിത എന്ന് വിളിക്കുന്നു.




അഭിപ്രായങ്ങളൊന്നുമില്ല