Latest

96 (459-466) ലളിതാ സഹസ്രനാമം

 96 (459-466) ലളിതാ സഹസ്രനാമം

സുമുഖീനളിനീസുഭുഃശോഭനാസുരനായികാ 

കാളകണ്ഠീകാന്തിമതീക്ഷോഭിണീസുക്ഷ്‌മരൂപിണീ 


459.സുമുഖി 

ഐശ്വര്യമുള്ള, ശാന്തമായ മുഖമുള്ളവൾ. അമ്മയുടെ ഭാവങ്ങൾ എല്ലാവർക്കും അനുഗ്രഹമാണ് അതിനാൽ അവൾ സുമുഖിയാണ്.


460. നളിനീ

മുഖം കരം പാദം തുടങ്ങി അനവധി താമരകള്‍ അമ്മ ചേര്‍ന്നു

നില്‍ക്കുന്നൂ അതിനാല്‍ നളിനീ. താമരപ്പൊയ്ക, താമരക്കൂട്ടം, പവിഴക്കൊടി, എന്നും എല്ലാം അര്‍ത്ഥം ഉണ്ട്. പവിഴക്കൊടിപോലെ ഇരിയ്‌ക്കുന്നവള്‍.


461. സുഭ്രൂഃ

ഭ്രൂ എന്നാൽ പുരികക്കൊടികള്‍. അമ്മയ്ക്ക് മനോഹരമായ പുരികങ്ങൾ ഉണ്ട്.


462, ശോഭനാ

അമ്മ സൗന്ദര്യവതിയാണ്. ശോഭനന്‍ എന്ന് ശിവന്റെ പേരാകയാൽ, ശിവന്റെ സ്ത്രീ എന്നതിനാല്‍ ശോഭനാ.


463.സുരനായികാ

സുരന്മാര്‍ക്ക് നായികയായിട്ടുള്ളവള്‍. ദേവനായികാ. സുരന്‍ എന്നതിന് സൂര്യന്‍ എന്നൊരു അര്‍ത്ഥം. സൂര്യനെ നയിക്കുന്നവള്‍. സൗരയൂഥം മുഴുവന്‍ അടക്കിവാഴുന്ന സൂര്യനെ ചലിപ്പിക്കുന്നത് അമ്മയാണ്.


464.കാളകണ്ഠീ

കാളകണ്ഠം ശിവന്റെ കണ്ഠം. കാളമായിരിയ്‌ക്കുന്ന കണ്ഠമുള്ളവന്റെ ഭാര്യ. കണ്ഠമുള്ളവള്‍ കാളകണ്ഠി. 


465.കാന്തിമതീ

കാന്തി എന്നാല്‍ ശോഭ. ശോഭയുള്ളവൾ, കാന്തിയുള്ളവള്‍. 


466.ക്ഷോഭിണീ

അമ്മയുടെ പ്രക്ഷോഭത്താൽ പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നു. അമ്മയുടെ ക്ഷോഭത്തിന്‍ നിന്ന് അനവധി ശക്തിസ്വരൂപിണികള്‍ ഉണ്ടായി അപ്രകാരം പ്രസിദ്ധമായ ക്ഷോഭമുള്ളവള്‍.





അഭിപ്രായങ്ങളൊന്നുമില്ല