Latest

102(495-498) ലളിതാ സഹസ്രനാമം

102(495-498) ലളിതാ സഹസ്രനാമം

മണിപൂരാബ്ജനിലയാവദനത്രയസംയുതാ 

വജ്രാദികായുധോപേതാഡാമര്യാദിഭിരാവൃതാ


495.മണിപൂരാബ്ജനിലയാ

മൂലാധാരത്തിനും സ്വാധിഷ്ഠാന ചക്രത്തിനും ശേഷം താഴെ നിന്ന് വരുന്ന മൂന്നാമത്തെ ചക്രമാണ് മണിപ്പുരചക്രം. മണിപൂരം എന്ന ആധാരപദ്മത്തില്‍ നിലയനം ചെയ്യുന്നവള്‍. ഇവിടെ മണി എന്നാൽ രത്നങ്ങൾ, പുര എന്നാൽ നഗരം. മണിപൂരചക്രത്തിന്റെ പ്രധാന ഘടകം അഗ്നിയാണ്.


496. വദനത്രയസംയുതാ

മൂന്നു മുഖങ്ങളുള്ളവള്‍. ത്രയശബ്ദത്തിന് ത്രിമൂര്‍ത്തികള്‍ എന്ന് അര്‍ത്ഥം. ത്രിമൂര്‍ത്തികള്‍ ഭഗവതിയുടെ വ്യത്യസ്തമുഖങ്ങള്‍ തന്നെ ആണ്.


497. വജ്രാദികായുധോപേതാ

അമ്മയ്ക്ക് വജ്രായുധം പോലുള്ള ശക്തമായ ആയുധങ്ങൾ ഉണ്ട്. വജ്രാദികളായ ആയുധങ്ങള്‍ ധരിക്കുന്നവള്‍.


498. ഡാമര്യാദിഭിരാവതാ

ഡാമര്യാദികളാല്‍ ആവൃതാ. അമ്മയ്ക്ക് ചുറ്റും ഡാമര്യാദി ശക്തി പോലുള്ള ദേവതകളുണ്ട്. ഈ ശക്തികൾ അഥവാ ഊർജ്ജങ്ങൾ അല്ലെങ്കിൽ ദേവതകളാൽ ചുറ്റപ്പെട്ടതാണ് അമ്മ.




അഭിപ്രായങ്ങളൊന്നുമില്ല