Latest

104(504-508) ലളിതാ സഹസ്രനാമം

104(504-508) ലളിതാ സഹസ്രനാമം

സ്വാധിഷ്ഠാനാംബുജഗതാചതുർവ്വക്തമനോഹരാ 

ശൂലാദ്യായുധസമ്പന്നാപീതവർണ്ണാതിഗർവ്വിതാ


504. സ്വാധിഷ്ഠാനാംബുജാരൂഢാ

ആറ് ഇതളുകളുള്ള താമരയായ സ്വാധിഷ്ഠാനം എന്ന ആധാരചക്രത്തിൽ ഇരിക്കുന്നവള്‍. അമ്മ ഈ ചക്രത്തിലെ അഗ്നിയാണ്.


505. ചതുര്‍വക്ത്രമനോഹരാ

ചതുര്‍വക്ത്രന് മനോഹരയായിട്ടുള്ളവള്‍. സ്വാധിഷ്ഠാനദേവതയായ കാകിനീരൂപത്തിലുള്ള അമ്മയ്ക്ക് ഹൃദയത്തെ ആകർഷിക്കുന്ന മനോഹരമായ നാലുമുഖങ്ങളുണ്ട്.


506. ശൂലാദ്യായുധസമ്പന്നാ

കാകിനീ ദേവി തന്റെ ഭക്തന്റെ സംരക്ഷണത്തിനായി ശൂലം പാശം കപാലം അഭയം എന്നീ നാല് ആയുധങ്ങൾ നാല് കൈകളിലായി സജ്ജീകരിച്ചിരിക്കുന്നു. ശൂലാദികളായുള്ള ആയുധങ്ങളാല്‍ സമ്പന്നാ. 


507. പീതവര്‍ണ്ണാ

സ്വാധിഷ്ഠാന ചക്രത്തിന്റെ നിറം മഞ്ഞയാണ്. അമ്മ മഞ്ഞ നിറം കൊണ്ട് സ്വർണ്ണം പോലെ തിളങ്ങുന്നു. പീതവര്‍ണ്ണമുള്ളവള്‍. പീതമായ വര്‍ണ്ണത്തോടുകൂടിയവള്‍.


508. അതിഗര്‍വ്വിതാ

വളരെ അധികം ഗര്‍വ്വുള്ളവള്‍. സ്വയം അഭിമാനിക്കുന്നവള്‍. ഭ്രൂണത്തിന്റെയും മുഴുവൻ പ്രപഞ്ചത്തിന്റെയും സ്രഷ്ടാവായതിനാൽ ഗര്‍വ്വിതാ. 



അഭിപ്രായങ്ങളൊന്നുമില്ല