Latest

105(509-513) ലളിതാ സഹസ്രനാമം

105(509-513) ലളിതാ സഹസ്രനാമം

മേദോനിഷ്ഠാമധുപ്രീതാബന്ദിന്യാദിസമന്വിതാ 

ദധ്യന്നാസക്തഹൃദയാകാകിനീരൂപധാരിണീ


509.മേദോനിഷ്ഠാ

മേദസ്സ് എന്ന് ധാതുവില്‍ സ്ഥിതിചെയ്യുന്നവള്‍. മസ്തിഷ്ക ഘടനയുടെ നിർമ്മാണത്തിലാണ് അമ്മ  സ്ഥിതി ചെയ്യുന്നത്.


510.മധുപ്രീതാ

അമ്മയ്ക്ക് തേൻ വളരെ ഇഷ്ടമാണ്. മധുവാല്‍ പ്രീതയാകുന്നവള്‍. തേൻ ഇഷ്ടപ്പെടുന്നവള്‍.


511.ബന്ദിന്യാദിസമന്വിതാ

ബന്ദിനി തുടങ്ങിയ ദേവതകളാൽ ചുറ്റപ്പെട്ടവളാണ് അമ്മ. ശരീര അവയവങ്ങളെ ശരിയായി ബന്ധിപ്പിക്കുന്ന ദേവതയാണ് ബന്ദിനി. ഭ്രുണവളർച്ചയുടെ എല്ലാ ഘട്ടങ്ങളെയും ശക്തികളെയും അല്ലെങ്കിൽ ഊർജ്ജങ്ങളെയും ദേവതകളായി നാമകരണം ചെയ്തിരിക്കുന്നു


512.ദധ്യന്നാസക്തഹൃദയാ

തൈരിൽ ചേർത്ത ചോറ് ഇഷ്ടപെടുന്നവൾ. വേവിച്ച ചോറിനൊപ്പം തൈരും ഉണങ്ങിയ ഇഞ്ചിയും ചേർത്താണ് ചില ക്ഷേത്രങ്ങളിൽ വിഭവം സാധാരണയായി തയ്യാറാക്കുന്നത്.


513.കാകിനീരൂപധാരിണീ

കാകിനി ദേവതയുടെ രൂപമാണ് അമ്മ. ഈ ദേവതയാണ് സ്വാധിഷ്ഠാന ചക്രത്തിന്റെ അധിപ.



അഭിപ്രായങ്ങളൊന്നുമില്ല